Thursday 1 December 2011

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)


 മുഹമ്മദും ന്യായപ്രമാണവും (ഭാഗം-3)

                       അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 


2) അടിമ വീടായ മിസ്രയീം ദേശത്തു നിന്ന് നിന്നെ കൊണ്ട് വന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവമാകുന്നു; ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്കുണ്ടാകരുത്. (പുറപ്പാട്.20:2,3)

  ദൈവം മോശെ മുഖാന്തിരം കൊടുത്ത ന്യായപ്രമാണത്തിലെ ഒന്നാമത്തെ കല്പനയാണിത്. ബൈബിളില്‍ 7000-ഓളം പ്രാവശ്യം കാണുന്ന നാമമാണ് യഹോവ എന്നത്. ബൈബിളില്‍ വെളിപ്പെടുത്തപ്പട്ടിരിക്കുന്ന ദൈവത്തിന്‍റെ നാമം യഹോവ എന്നാകുന്നു. യഹോവ എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'ഞാന്‍ ആകുന്നു' എന്നാണ്. പുറപ്പാട് 3:13,14-ല്‍ "മോശെ തനിക്കു പ്രത്യക്ഷനായ ദൈവത്തോട്: ഞാന്‍ യിസ്രായേല്‍ മക്കളുടെ അടുക്കല്‍ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം എന്ന് ചോദിച്ചു. അതിനു ദൈവം മോശെയോടു: 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു. ഞാന്‍ ആകുന്നു എന്നവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍ മക്കളോട് പറയണം എന്ന് കല്പിച്ചു' എന്ന് നാം വായിക്കുന്നു. അവിടെ  ദൈവം പറഞ്ഞ 'ഞാന്‍ ആകുന്നു' എന്ന വാക്കിന്‍റെ എബ്രായ രൂപമായ 'യെഹ്യത്' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണ് യഹോവ എന്ന നാമം.

   തലമുറതലമുറയായി നില്‍ക്കുന്ന നാമം ആണത്, മാറ്റമില്ലാത്ത നാമം. അതിശയമുള്ള നാമം. യെശയ്യാവ്.42:8-ല്‍ 'ഞാന്‍ യഹോവ; അതുതന്നെ എന്‍റെ നാമം' എന്ന് വായിക്കുന്നു. 'പര്‍വതങ്ങളെ നിര്‍മ്മിക്കുകയും കാറ്റിനെ സൃഷ്ടിക്കുകയും മനുഷ്യനോടു അവന്‍റെ നിരൂപണം ഇന്നതെന്നു അറിയിക്കുകയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേല്‍ നട കൊള്ളുകയും ചെയ്യുന്ന ഒരുവനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം' എന്ന് ആമോസ്.4:13-ല്‍ വായിക്കുന്നു. അതെ, അത് സര്‍വ്വശക്തിയുള്ള നാമമാണ്. ആ നാമം വലിയതാണ് (സങ്കീ.76:1); വിടുവിക്കുന്ന നാമം (സങ്കീ.79:9); നീതിപാതകളില്‍ നടത്തുന്ന തിരുനാമം (സങ്കീ.23:3)' മഹത്തും ഭയങ്കരവുമായ നാമം (ആവര്‍ത്തനം.28:58)! ആ നാമം വെറുതെ എടുക്കരുത് (പുറപ്പാട്.20:7); തിരുനാമത്തെ ദുഷിക്കുന്നവര്‍ മരണശിക്ഷ അനുഭവിക്കണം (ലേവ്യ.24:16); പ്രവാചകന്മാര്‍ പ്രവചിക്കേണ്ടത് യഹോവയുടെ നാമത്തിലാണ്. (ആവ.18;19); അന്യദൈവങ്ങളുടെ നാമത്തില്‍ പ്രവചിക്കുന്നവനെ കൊന്നു കളയണം (ആവ.18:20).

   ബൈബിളില്‍ 'ദൈവം' എന്ന പദവിനാമത്തില്‍ മാത്രമല്ല, 'യഹോവ' എന്ന വ്യക്തിനാമത്തിലും സര്‍വ്വശക്തനായ സ്രഷ്ടാവ് മനുഷ്യര്‍ക്ക്‌ തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നു.

   മക്കയിലെ കഅബാ ദേവാലയത്തില്‍ 360 വിഗ്രഹങ്ങളുടെ നായകസ്ഥാനം വഹിച്ചു കൊണ്ടിരുന്ന ഖുറൈഷി ഗോത്ര കുലദൈവത്തിന്‍റെ പേരാണ്  'അല്ലാഹു'. ഇതൊരു വ്യക്തി നാമമാണ്. 'ഇലാഹ്' എന്ന പദമാണ് അറബിയില്‍ 'ദൈവം' എന്ന പദവി നാമത്തിനു ഉപയോഗിക്കുന്നത്. 'ലാ ഇലാഹാ ഇല്ലള്ളാ' എന്ന് പറഞ്ഞാല്‍ 'അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ്(ദൈവം) ഇല്ല' എന്നാണു അര്‍ഥം. 'ഞാന്‍ ഇലാഹിന്‍റെ നാമത്തില്‍ ആണ് സംസാരിക്കുന്നത്' എന്ന് മുഹമ്മദ്‌ പറഞ്ഞിരുന്നെങ്കില്‍ ആ അവകാശവാദം ഒന്ന് പരിശോധിക്കുകയെങ്കിലും ചെയ്യാമായിരുന്നു. പക്ഷെ, മുഹമ്മദ്‌ സംസാരിച്ചത് അറേബ്യന്‍ ഗോത്രദൈവത്തിന്‍റെ പേരിലാണ്. അല്ലാഹു എന്ന ഈ ജാതീയ അറബി ഗോത്രദൈവത്തിന്‍റെ പേര് ബൈബിളില്‍ ഒറ്റയൊരു പ്രാവശ്യം പോലും കാണുന്നില്ല എന്നത് ചിന്തനീയമാണ്.

  അല്ലാഹുവിന്‍റെ പേരിലുള്ള ഇന്നത്തെ ആഘോഷങ്ങളെല്ലാം ഇസ്ലാം രൂപം കൊള്ളുന്നതിനും മുന്‍പേ നിലനിന്നിരുന്ന ജാതീയ ആഘോഷങ്ങളായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ കഅബയിലേക്കുള്ള തീര്‍ത്ഥാടനം, റംസാന്‍ മാസത്തിലെ ഉപവാസം, കഅബയെ ഏഴു തവണ വലം വെക്കല്‍, ഹജ്റുള്‍ അസുവദ്, എന്ന കറുത്ത കല്ലിനെ ചുംബിക്കുന്നത്, തല മുണ്ഡനം ചെയ്യുന്നത്, മൃഗങ്ങളെ ബലിയര്‍പ്പിക്കുന്നത്, സഫ-മര്‍വ മലകള്‍ക്കിടയില്‍ ഓടുന്നത്, ആത്മരൂപിയായ പിശാചിനെ കല്ലെറിയുന്നത്‌ (ശരീരമില്ലാത്ത പിശാചിനെ കല്ലെറിയുന്നത് ഓര്‍ക്കുമ്പോള്‍ത്തന്നെ ചിരി വരുന്നു), വെള്ളം മൂക്കില്‍ വലിക്കുന്നതും പുറത്തു വിടുന്നതും, നിസ്കാരം, സക്കാത്ത്, വെള്ളിയാഴ്ച പ്രാര്‍ത്ഥന തുടങ്ങിയ എല്ലാ കാര്യങ്ങളും മുഹമ്മദ്‌ ജനിക്കുന്നതിനു മുന്‍പേ നിലനിന്നിരുന്നതാണ്. ഈ ചരിത്ര വസ്തുതയെ നിഷേധിക്കാന്‍ ഇന്ന് വരെ ഒരു മുസ്ലിം പണ്ഡിതനും തുനിഞ്ഞിട്ടില്ല!!

  'യഹോവയായ ഞാനല്ലാതെ അന്യ ദൈവങ്ങള്‍ നിനക്കുണ്ടാകരുത്'  എന്ന ഒന്നാം കല്പന തന്നെ മുഹമ്മദ്‌ ലംഘിച്ചതായി നിഷ്പക്ഷമതിയായ ഒരു സത്യാന്വേഷകന് മനസ്സിലാകും. മുഹമ്മദിന്‍റെ ദൈവം ഒരിക്കലും സത്യദൈവമായ യഹോവയായിരുന്നില്ല, മറിച്ചു അറേബ്യന്‍ മരുഭൂമിയിലെ  മക്കാ പ്രദേശത്തുള്ള കഅബ ദേവാലയത്തിനകത്ത് സ്ഥിതി ചെയ്തിരുന്ന 360 ദേവന്മാരിലൊരാളും മുഹമ്മദ്‌ ജനിച്ച ഖുറൈഷി ഗോത്രത്തിന്‍റെ കുലദൈവവുമായിരുന്ന അള്ളാഹു എന്ന അറബി ദേവനായിരുന്നു. യഹോവ എന്ന നാമം ഒരിടത്ത് പോലും ഖുറാനില്‍ കാണപ്പെടുന്നില്ല. മുഹമ്മദ്‌ ആ നാമം കേട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. (അള്ളാഹു എന്നത് എബ്രായ  ഭാഷയില്‍ ദൈവം എന്നതിനുപയോഗിക്കുന്ന എലോഹിം  എന്ന പദത്തിന്‍റെ അറബി രൂപമാണ് എന്ന് ചിലര്‍ പറയാറുണ്ട്.  കാശിനു വിലയില്ലാത്ത അഭിപ്രായമാണിത്. അവര്‍ പറയുന്നത് വാദത്തിനു വേണ്ടി സമ്മതിച്ചാല്‍ പോലും ഈ അഭിപ്രായത്തില്‍ കഴമ്പില്ലെന്ന് കാണാം. കാരണം പഴയ നിയമത്തില്‍ ദൈവം എന്ന പദവി നാമത്തില്‍ മാത്രമല്ലാതെ യഹോവ എന്ന വ്യക്തി നാമത്തിലും സര്‍വ്വ ശക്തനായ സത്യദൈവം തന്നെത്തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഖുറാനിലെ അള്ളാഹു ഒരിടത്ത് പോലും തന്നെ യഹോവ എന്ന് പരിചയപ്പെടുത്തുന്നില്ല. മുഹമ്മദും യഹോവ എന്ന സത്യദൈവത്തിന്‍റെ നാമം ഉപയോഗിച്ചതായി ഖുറാനിലോ  ഹദിസുകളിലോ ഇല്ല.) സത്യദൈവത്തിന്‍റെ പ്രവാചകന്‍ എന്ന് അവകാശപ്പെട്ടു വന്നയാള്‍ക്ക് ആ സത്യദൈവത്തിന്‍റെ പേരറിയില്ലെങ്കില്‍, അത് ആരാല്‍ അയക്കപ്പെട്ട പ്രവാചകന്‍ എന്ന് നമുക്ക് ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ എളുപ്പം മനസ്സിലാക്കാവുന്നതേയുള്ളൂ (ആവ. 13:1-16; 18:20-22; 1. യോഹ. 4:1-3).

   പഴയ നിയമകാലത്ത് വന്നിട്ടുള്ള പ്രവാചകന്‍മാരെല്ലാവരും യഹോവയുടെ നാമത്തിലാണ് സംസാരിച്ചിട്ടുള്ളത്.യഹോവയുടെ നാമത്തില്‍ സംസാരിക്കാത്ത പ്രവാചകനെ  കള്ളപ്രവാചകനെന്നു  മുദ്രകുത്തി  കല്ലെറിഞ്ഞു  കൊല്ലണം  എന്നുള്ളത്  ന്യായപ്രമാണത്തിലെ  കല്പനകളിലൊന്നാണ്.

  പുതിയനിയമത്തില്‍ ഉള്ള അവസാനത്തെ ന്യായപ്രമാണകാല പ്രവാചകനായ യോഹന്നാന്‍ സ്നാപകന്‍ വന്നത്
 'യഹോവക്ക് വഴി ഒരുക്കുവാന്‍' ആണ് (യെശയ്യ. 40:3,4 ഒ.നോ മാര്‍ക്കോ.1:2-4) യോഹന്നാന്‍ വന്നു വഴി ഒരുക്കിയത് യേശു ക്രിസ്തുവിനാണ്. കാരണം, യേശു ക്രിസ്തു പഴയ നിയമത്തില്‍ വെളിപ്പെട്ട യഹോവയായ ദൈവമാണ്. ഏതൊരു കാലത്തിലും മനുഷ്യരുടെ മുന്‍പാകെ വെളിപ്പെട്ടിട്ടുള്ളത് പുത്രനായ ദൈവം മാത്രമാണ്. 'ദൈവത്തെ ആരും ഒരു നാളും കണ്ടിട്ടില്ല. തന്‍റെ മടിയിലിരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു' (യോഹ.1:18) എന്ന വാക്യം അതിനു തെളിവാണ്. പഴയ നിയമത്തിലായാലും   പുതിയ നിയമത്തിലായാലും 'ആരും ഒരു നാളും കണ്ടിട്ടില്ലാത്ത ദൈവത്തെ' മനുഷ്യവര്‍ഗ്ഗത്തിന് വെളിപ്പെടുത്തിയിട്ടുള്ളത് തന്‍റെ ഏകജാതനായ പുത്രനായ യേശു ക്രിസ്തു മാത്രമാണ്.  യേശുക്രിസ്തു എന്ന നാമത്തിന്‍റെ അര്‍ത്ഥവും പഠിക്കേണ്ടതുണ്ട്. രണ്ടു  എബ്രായ പദങ്ങളും ഒരു ഗ്രീക്ക് പദവും ചേര്‍ന്നതാണാ നാമം. 'യഹോവ', 'ശൂവാ' എന്നീ എബ്രായ പദങ്ങള്‍ ചേര്‍ന്നുണ്ടായ 'യെഹോശൂവ' എന്ന പേരിന്‍റെ ചുരുക്ക രൂപമാണ് 'യോശുവ' എന്നത്. യോശുവ വീണ്ടും ചുരുങ്ങിയതാണ് 'യേശു'. 'ശൂവ' എന്ന എബ്രായ പദത്തിന് 'രക്ഷ' എന്നര്‍ത്ഥം. ('മേല്ക്കി-ശുവാ' എന്ന  പദത്തിന്‍റെ അര്‍ത്ഥം 'രാജാവ് രക്ഷകന്‍' എന്നാണു.) 'യെഹോശൂവ' എന്ന എബ്രായ പദത്തിന്‍റെ അര്‍ത്ഥം 'യഹോവ രക്ഷകന്‍' എന്നാണു. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിന്‍റെ മലയാള രൂപമാണ് 'ക്രിസ്തു' എന്നത്. ഈ പദത്തിന് 'അഭിഷേകം ചെയ്യപ്പെട്ടവന്‍' എന്നാണു അര്‍ത്ഥം. 'യെഹോശുവാ ക്രിസ്തു' അഥവാ 'യേശുക്രിസ്തു' എന്നതിന് 'രക്ഷകനായി അഭിഷേകം ചെയ്യപ്പെട്ട യഹോവ' എന്നര്‍ത്ഥം! അതുകൊണ്ടാണ് കര്‍ത്താവിന്‍റെ ദൂതന്‍ മറിയയുടെ ഭര്‍ത്താവായ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്ന് രക്ഷിപ്പാനിരിക്കകൊണ്ട് നീ അവനു യേശു എന്ന് പേര്‍ വിളിക്കേണം' (മത്താ.1:22) എന്ന് കല്പിച്ചതു.

  ഈ സത്യം മനസ്സിലായത്‌ കൊണ്ടാണ് പൗലോസും പത്രോസും യാക്കോബും യോഹന്നാനുമടക്കമുള്ളവര്‍ യേശുവിന്‍റെ നാമത്തില്‍ സംസാരിച്ചത്. തന്‍റെ നാമത്തില്‍ സംസാരിക്കാന്‍ യേശു ക്രിസ്തു ആവശ്യപ്പെട്ടതിന്‍റെ (യോഹ.14:13,14) പുറകിലെ കാരണവും ഇത് തന്നെ! മുഹമ്മദ്‌ സംസാരിച്ചത് യഹോവയുടെ നാമത്തിലോ യേശു ക്രിസ്തുവിന്‍റെ നാമത്തിലോ അല്ലാതെ, അന്യദൈവത്തിന്‍റെ നാമത്തിലാകയാല്‍, പ്രവാചകന്‍ എന്ന നിലയിലല്ല, കല്ലെറിഞ്ഞു കൊല്ലപ്പെടുവാന്‍ മാത്രം യോഗ്യതയുള്ള കള്ളപ്രവാചകന്‍ എന്ന നിലയിലേ ക്രിസ്ത്യാനികളായ ഞങ്ങള്‍ക്ക് അദ്ദേഹത്തെ പരിഗണിക്കുവാന്‍ നിര്‍വ്വാഹമുള്ളൂ... (തുടരും...)

5 comments:

  1. അള്ളാഹു (ദൈവം) എന്ന നാമം സര്‍വ്വലോക സ്രഷ്ടാവും സര്‍വ്വലോക സംരക്ഷകനും സര്‍വ്വശക്തനുമായ അദര്‍ശനായ ഒരു ശക്തിയെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു നാമം മാത്രമാണ് അല്ലാതെ ഈ പ്രവഞ്ചത്തില്‍ എവിടെ എങ്കിലും കാണുന്ന ഒന്നിന്‍റെയും പേരല്ല എന്ന്‍ മനസിലാക്കുക

    ഇത്രയുംകാലം ഖുര്‍ഹാന്‍ (പഠിക്കാനുള്ള പുസ്തകം) വായിച്ചിട്ടും ഇതൊന്നും മനസിലയില്ല എങ്കില്‍ അള്ളാഹുവിനെ കുറിച്ച് ഖുര്‍ഹാന്‍ (പഠിക്കാനുള്ള പുസ്തകം) പറഞ്ഞിരിക്കുന്നത് എന്താണെന്ന് താഴെ പറയുന്ന വചനം വായിച്ച് മനസിലാക്കുക

    (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.(17-110)

    കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുകയാണോ എങ്കില്‍ കണ്ടിട്ടും കണ്ടില്ല എന്ന് നടിക്കുന്നവരെ കുറിച്ച് ഖുര്‍ഹാന്‍ (പഠിക്കാനുള്ള പുസ്തകം) പറഞ്ഞിരിക്കുന്നത് എന്താണെന്ന് താഴെ പറയുന്ന വചനം കൂടി വായിച്ച് മനസിലാക്കുക

    അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.(39-18)

    നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ.(3-7)

    സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന്‌ അല്ലാഹുവിലും (ദൈവം) അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(5-69)

    ReplyDelete
  2. //അള്ളാഹു (ദൈവം) എന്ന നാമം സര്‍വ്വലോക സ്രഷ്ടാവും സര്‍വ്വലോക സംരക്ഷകനും സര്‍വ്വശക്തനുമായ അദര്‍ശനായ ഒരു ശക്തിയെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഒരു നാമം മാത്രമാണ് അല്ലാതെ ഈ പ്രവഞ്ചത്തില്‍ എവിടെ എങ്കിലും കാണുന്ന ഒന്നിന്‍റെയും പേരല്ല എന്ന്‍ മനസിലാക്കുക//

    അല്ലാഹു ഒരു ശക്തി മാത്രമാണ് എന്ന് സംമാതിച്ചതില്‍ സന്തോഷം. വൈദ്യുതി ഒരു ശക്തിയാണ്, നമ്മള്‍ വിദ്യുച്ഛക്തി എന്ന് മലയാളത്തില്‍ വിളിക്കും. അതിന് സ്വയം ചിന്തിക്കാനുള്ള കഴിവില്ല, വികാരങ്ങളോ വിവേകമോ ഇച്ഛയോ ഇല്ല. ചുരുക്കത്തില്‍ അതിന് ജീവനില്ല. അള്ളാഹു ഇതുപോലെ ജീവനില്ലാത്ത ഒന്നാണ് എന്നാണു നിങ്ങള്‍ വാദിക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക്‌ അതില്‍ യാതൊരു എതിര്‍പ്പും ഇല്ല.

    //ഇത്രയുംകാലം ഖുര്‍ഹാന്‍ (പഠിക്കാനുള്ള പുസ്തകം) വായിച്ചിട്ടും ഇതൊന്നും മനസിലയില്ല എങ്കില്‍ അള്ളാഹുവിനെ കുറിച്ച് ഖുര്‍ഹാന്‍ (പഠിക്കാനുള്ള പുസ്തകം) പറഞ്ഞിരിക്കുന്നത് എന്താണെന്ന് താഴെ പറയുന്ന വചനം വായിച്ച് മനസിലാക്കുക//

    ഖുര്‍ആന്‍ എന്നാല്‍ പഠിക്കാനുള്ള പുസ്തകം എന്നാണു അര്‍ത്ഥം എന്ന് ആരാണ് താങ്കളോട് പറഞ്ഞത്? എന്തിനാണ് നുണ പറയാന്‍ നോക്കുന്നത്?

    //(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത്‌ പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക.(17-110)//

    ഇത് അറബികളോട് വിളിക്കാന്‍ പറയുന്നതല്ലേ, അവര്‍ എന്ത് വേണമെങ്കിലും വിളിക്കട്ടെ, ആര്‍ക്കെന്ത് ചേതം?

    //അതായത്‌ വാക്ക്‌ ശ്രദ്ധിച്ചു കേള്‍ക്കുകയും അതില്‍ ഏറ്റവും നല്ലത്‌ പിന്‍പറ്റുകയും ചെയ്യുന്നവര്‍ക്ക്‌ അക്കൂട്ടര്‍ക്കാകുന്നു അല്ലാഹു മാര്‍ഗദര്‍ശനം നല്‍കിയിട്ടുള്ളത്‌. അവര്‍ തന്നെയാകുന്നു ബുദ്ധിമാന്‍മാര്‍.(39-18)//

    'മനുഷ്യരെക്കൊണ്ട് ഞാന്‍ നരകം നിറയ്ക്കും' എന്ന് അള്ളാഹു സത്യം ചെയ്തിട്ടുള്ളതിനാല്‍ നരകത്തിലേക്ക് കേറ്റി വിടാന്‍ വേണ്ടി വേറെ കുറെയേറെ പേരുടെ കണ്ണും കാതും അടച്ചു മുദ്ര വെച്ചിട്ടുണ്ട് അള്ളാഹു എന്നാണല്ലോ മലക്ക്‌ ഖുര്‍ആനില്‍ അരുളിച്ചെയ്തിട്ടുള്ളത്. അത് മറന്നു പോയോ?

    ReplyDelete
    Replies

    1. //നിനക്ക്‌ വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിരിക്കുന്നത്‌ അവനത്രെ. അതില്‍ സുവ്യക്തവും ഖണ്ഡിതവുമായ വചനങ്ങളുണ്ട്‌. അവയത്രെ വേദഗ്രന്ഥത്തിന്‍റെ മൌലികഭാഗം. ആശയത്തില്‍ സാദൃശ്യമുള്ള ചില വചനങ്ങളുമുണ്ട്‌. എന്നാല്‍ മനസ്സുകളില്‍ വക്രതയുള്ളവര്‍ കുഴപ്പമുണ്ടാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടും, ദുര്‍വ്യാഖ്യാനം നടത്താന്‍ ആഗ്രഹിച്ചു കൊണ്ടും ആശയത്തില്‍ സാദൃശ്യമുള്ള വചനങ്ങളെ പിന്തുടരുന്നു. അതിന്‍റെ സാക്ഷാല്‍ വ്യാഖ്യാനം അല്ലാഹുവിന്‌ മാത്രമേ അറിയുകയുള്ളൂ. അറിവില്‍ അടിയുറച്ചവാരാകട്ടെ, അവര്‍ പറയും: ഞങ്ങളതില്‍ വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. ബുദ്ധിശാലികള്‍ മാത്രമേ ആലോചിച്ച്‌ മനസ്സിലാക്കുകയുള്ളൂ.(3-7)//

      സുവ്യക്തവും ഖണ്ഡിതവുമാണ് ഖുര്‍ആന്‍ എങ്കില്‍ ചില സൂറകളുടെ ആദ്യം തന്നെ കാണുന്ന ആലിഫ്, ലാം, മീം എന്നീ വാക്കുകളുടെ അര്‍ത്ഥം എന്താണെന്ന് ഒന്ന് പറഞ്ഞു തരൂ...


      //സത്യവിശ്വാസികളോ, യഹൂദരോ, സാബികളോ, ക്രൈസ്തവരോ ആരാകട്ടെ, അവരില്‍ നിന്ന്‌ അല്ലാഹുവിലും (ദൈവം) അന്ത്യദിനത്തിലും വിശ്വസിക്കുകയും, സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(5-69)//

      ഹദീസുകള്‍ വായിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണ്, കുഴപ്പമില്ല. ഹദീസുകള്‍ വായിച്ച് കഴിയുമ്പോള്‍ ഈ ആയത്ത് പുറത്ത് കളഞ്ഞോളും. ചില ഹദീസുകള്‍ തരാം:

      "ജാബിര്‍ ഇബ്നു അബ്ദുല്ലാ നിവേദനം: ഉമര്‍ എന്നോട് പറഞ്ഞു: നബി പറയുന്നത് അദ്ദേഹം കേള്‍ക്കുകയുണ്ടായി: ‘തീര്‍ച്ചയായും അറേബ്യന്‍ ഉപദ്വീപില്‍ നിന്നു ജൂതരേയും ക്രൈസ്തവരേയും ഞാന്‍ നാടുകടത്തുക തന്നെ ചെയ്യും. മുസ്ലീമിനെയല്ലാതെ അവിടെ താമസിക്കാന്‍ വിടുകയില്ല’ (സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).

      അബു ഹുറയ്റ നിവേദനം: റസൂല്‍ പറഞ്ഞു: ജൂതന്മാരോടോ ക്രിസ്ത്യാനികളോടോ നിങ്ങള്‍ സലാം കൊണ്ട് ആരംഭിക്കരുത്. അവരെ നിങ്ങള്‍ വഴിയില്‍ കണ്ടു മുട്ടിയാല്‍ അവരോടു പ്രയാസം പ്രകടമാക്കണം.’ (സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167)

      ഇബ്നു ഉമര്‍ (റ) പറയുന്നു: ഹിജാസിന്‍റെ മണ്ണില്‍നിന്ന് ജൂതന്മാരെയും ക്രിസ്ത്യാനികളെയും ഉമര്‍ (റ) നാടുകടത്തി. ഖൈബര്‍ കീഴടക്കിയപ്പോള്‍, ജൂതന്മാരെ അവിടെ നിന്ന് നാടുകടത്താന്‍ തിരുമേനി ഉദ്ദേശിച്ചിരുന്നു. തിരുമേനി ജയിച്ചടക്കിയപ്പോള്‍ ഭൂമി അല്ലാഹുവിന്‍റേതും അവന്‍റെ ദൂതന്‍റേതും മുസ്ലീങ്ങളുടെതുമായിത്തീര്‍ന്നു. തിരുമേനി ജൂതന്മാരെ പുറത്താക്കാന്‍ ആലോചിച്ചപ്പോള്‍ ആ ഭൂമി തങ്ങള്‍ക്കു തന്നെ ഉല്‍പ്പന്നത്തിന്‍റെ പകുതി പാട്ടം നിശ്ചയിച്ച് വിട്ടുതരണമെന്നും അവിടെത്തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും ജൂതന്മാര്‍ അപേക്ഷിച്ചു. ‘നാമുദ്ദേശിക്കുന്ന കാലം വരേയ്ക്കും ഈ വ്യവസ്ഥയിന്മേല്‍ നിങ്ങള്‍ക്കിവിടെ താമസിക്കാമെ’ന്ന് തിരുമേനി അരുളി. പിന്നീട് ‘തൈമാഅ്, ‘അരീഹാഅ്’ എന്നീ സ്ഥലങ്ങളിലേക്ക്‌ ഉമര്‍ (റ) നാടുകടത്തും വരെ അവരവിടെ താമസിച്ചു. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 41, ഹദീസ്‌ നമ്പര്‍ 1047, പേജ് 540)

      ഇനിയും കുറേ ഉണ്ട്. ആവശ്യമാണെങ്കില്‍ അതും തരാം..

      Delete
    2. Hi,

      Can you please post online links from authentic sites for these hadiths?

      1. സ്വഹീഹു മുസ്ലീം, വാല്യം 2, ഭാഗം 32, ഹദീസ്‌ നമ്പര്‍ 63 (1767).
      2. സഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 39, ഹദീസ്‌ നമ്പര്‍ 13 (2167).
      3. സഹീഹുല്‍ ബുഖാരി, അദ്ധ്യായം 41, ഹദീസ്‌ നമ്പര്‍ 1047, പേജ് 540).

      This is a compilation of all Hadith books:

      http://www.kalamullah.com/Books/Hadith/

      None of what you posted above are there in these links. The hadith you posted refer to completely different topics. So please post authentic links or screenshots/photos from the authentic books.

      Thank you!

      Delete
  3. നിങ്ങള്‍ സത്യവിശ്വാസം സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ്‌ വേദക്കാരില്‍ മിക്കവരും ആഗ്രഹിക്കുന്നത്‌. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാര്‍ത്ഥപരമായ അസൂയ നിമിത്തമാണ്‌ (അവരാ നിലപാട്‌ സ്വീകരിക്കുന്നത്‌.) എന്നാല്‍ (അവരുടെ കാര്യത്തില്‍) ദൈവം അവന്റെ കല്‍പന കൊണ്ടുവരുന്നത്‌ വരെ നിങ്ങള്‍ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം ദൈവം ഏത്‌ കാര്യത്തിനും കഴിവുള്ളവനത്രെ.(2-109)

    നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത്‌ ഏതോ അത്‌ കൊണ്ട്‌ നീ (തിന്‍മയെ) പ്രതിരോധിക്കുക. അപ്പോള്‍ ഏതൊരുവനും നീയും തമ്മില്‍ ശത്രുതയുണ്ടോ അവനതാ (നിന്‍റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു.(41-34)

    ReplyDelete

വസ്തുതകളെ വിലയിരുത്തി വിധി പറയുവാന്‍ കഴിവുള്ളവര്‍ മാത്രം ഇവിടെ പ്രതികരിക്കുക. വികാരത്തിന്‍റെ പുറത്തല്ല, വിവേകത്തോടു കൂടി മാത്രം ഞങ്ങളെ എതിര്‍ക്കുക. ഇവിടെ എഴുതിയിരിക്കുന്നതില്‍ വസ്തുതാപരമായ പിശകുകളുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. അത് നീക്കം ചെയ്യപ്പെടുന്നതായിരിക്കും.