Monday 30 January 2012

മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6)


                                മുഹമ്മദും ന്യായപ്രമാണവും (ഭാഗം- 6)
                                      
                                                          അനില്‍ കുമാര്‍ വി. അയ്യപ്പന്‍ 

6) നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്കുക. (പുറപ്പാട്. 20:12)

     ഈ കല്‍പന പൌലോസ് അപ്പൊസ്തലനും നല്‍കുന്നുണ്ട് "കുഞ്ഞുങ്ങളെ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അത് ന്യായമല്ലോ" ( എഫെസ്യര്‍ 6:1). മുഹമ്മദ്‌ ജനിക്കുന്നതിനു മുമ്പേ പിതാവും ഏഴു വയസ്സുള്ളപ്പോള്‍ മാതാവും ഇഹലോക വാസം വെടിഞ്ഞതിനാല്‍ ഈ അഞ്ചാം കല്‍പന അനുസരിക്കാനോ നിഷേധിക്കാനോ അദ്ദേഹത്തിനു അവസരം കിട്ടിയില്ല. 

7) കൊല ചെയ്യരുത്. (പുറപ്പാട് 20:13)

     കൊല ചെയ്യരുത് എന്ന് പറഞ്ഞിരിക്കുന്നത് കുറ്റവാളികള്‍ക്കുള്ള വധശിക്ഷയെ അല്ല, കൊലപാതകത്തെയാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഒരാള്‍ ചെയ്യുന്ന കുറ്റത്തിന്‍റെ തീവ്രതയനുസരിച്ചു  വധശിക്ഷ വരെ നല്‍കാന്‍ പഴയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. കണ്ണിനു കണ്ണ്; പല്ലിനു പല്ല്; രക്തത്തിന് രക്തം; ജീവന് ജീവന്‍ എന്നതായിരുന്നു ന്യായപ്രമാണത്തിന്‍റെ നീതി. "കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ്" ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. 

    ദൈവത്തിന്‍റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്ന് ദൈവവചനത്തില്‍ പറയുന്ന ദാവീദ് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞപ്പോള്‍ മുഖപക്ഷം കൂടാതെ അതിനും ശിക്ഷ വിധിച്ച ദൈവമാണ് ബൈബിളിലെ യഹോവ. എന്നാല്‍ ഖുറാനിലെ അല്ലാഹു അങ്ങനെയല്ല. ഒരു സംഭവം ഹദീസില്‍ നിന്ന് പരിശോധിക്കാം:

സ്വഹീഹ് മുസ്ലിം, വാല്യം 2, ഭാഗം 32, ഹദീസ് നമ്പര്‍ 1754: 

  "സലമത്ത്ബ്നുല്‍ അക്വഅ നിവേദനം: ഞങ്ങള്‍ നബിയോടൊപ്പം ഹവാസിന്‍ ഗോത്രക്കാരോട് യുദ്ധം ചെയ്തു. ഞങ്ങള്‍ റസൂലിന്‍റെ   കൂടെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ അവിടെ ഒരു ചുവന്ന ഒട്ടകപ്പുറത്ത് വന്നു ഒട്ടകത്തെ മുട്ട് കുത്തിച്ചു. എന്നിട്ട് തന്‍റെ ഭാണ്ഡത്തില്‍ നിന്ന് ഒരു കയറെടുത്തു ഒട്ടകത്തെ ബന്ധിച്ചു. പിന്നെ ആളുകളോടൊപ്പം ഭക്ഷണം കഴിക്കാന്‍ മുന്നോട്ടു വന്നു. അദ്ദേഹം (ഞങ്ങളെ) നോക്കാന്‍ തുടങ്ങി. ഞങ്ങളില്‍ ദുര്‍ബ്ബലരും വാഹനം കുറവുള്ളവരുമുണ്ട്. ഞങ്ങളില്‍ ചിലര്‍ നടക്കുന്നവരായിരുന്നു. അതിവേഗതയില്‍ അയാള്‍ നടന്നു. അയാള്‍ ഒട്ടകത്തിന്‍റെയടുത്തു ചെന്നു. അതിന്‍റെ ബന്ധനമഴിച്ചു. പിന്നെ അതിനെ മുട്ട് കുത്തിച്ചു അതിന്‍റെ പുറത്തു ഇരുന്നു. അതിനെ തെളിച്ചു. ഒട്ടകം അദ്ദേഹത്തെയുമായി വേഗത്തില്‍ പോയി. അയാളെ മറ്റൊരാള്‍ ഒരു കറുത്ത പെണ്ണൊട്ടകപ്പുറത്ത് കയറി പിന്തുടര്‍ന്നു. സലമത്ത് പറയുന്നു: 'ഞാനും അതിവേഗതയില്‍ പുറപ്പെട്ടു. ഞാന്‍ പെണ്ണൊട്ടകത്തിന്‍റെ പിന്‍ഭാഗത്തായിരുന്നു. ഞാന്‍ മുന്നോട്ടു ഗമിച്ചു അയാളുടെ ഒട്ടകത്തിന്‍റെ പുറകിലെത്തി. പിന്നെയും മുന്നോട്ടു നീങ്ങി. (അയാളുടെ) ഒട്ടകത്തിന്‍റെ കടിഞ്ഞാണ്‍ പിടിച്ചു ഒട്ടകത്തെ മുട്ടുകുത്തിച്ചു. അയാള്‍ നിലത്തു കാലൂന്നിയപ്പോള്‍ ഞാന്‍ വാള്‍ ഊരി അയാളുടെ തലയ്ക്കു വെട്ടി. അയാള്‍ താഴെ വീണു. പിന്നെ ഞാന്‍ ഒട്ടകത്തെ തെളിച്ചു നടന്നു. അതിന്‍റെ പുറത്തു ഒട്ടകക്കട്ടിലും ആയുധവുമുണ്ടായിരുന്നു. ആ സമയത്ത് നബി എന്നെ സ്വീകരിച്ചു. കൂടെ ജനങ്ങളും. നബി ചോദിച്ചു: "ആരാണ് അയാളെ കൊന്നത്?" ആളുകള്‍ പറഞ്ഞു: "ഇബ്നുല്‍ അക്വഅ" നബി പറഞ്ഞു: "എല്ലാ ഉപകരണങ്ങളും അദ്ദേഹത്തിനാണ്."

  മുഹമ്മദിന്‍റെയും  അനുയായികളുടെയും സ്വഭാവം എപ്രകാരമുള്ളതായിരുന്നു എന്ന് ചിന്താശേഷി നശിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് ഈ ഹദീസ് വായിച്ചാല്‍ മനസ്സിലാകും. നിരപരാധിയായ ഒരു വഴി പോക്കനെ കാരണം കൂടാതെ വധിച്ചു അയാളുടെ വസ്തു വകകള്‍ തട്ടിയെടുക്കുന്നവരും ഇസ്ലാമിക ലോകത്ത് ആദരിക്കപ്പെടുന്നത് കാണുമ്പോള്‍ അല്ലാഹുവിന്‍റെ ധാര്‍മ്മിക ബോധം എപ്രകാരമുള്ളതെന്നും പിടികിട്ടുന്നു. ആ മനുഷ്യന്‍ ചെയ്ത തെറ്റെന്താണ്? മുസ്ലിം സൈന്യം വാഹന മൃഗങ്ങളില്ലാതെ സഞ്ചരിക്കുമ്പോള്‍ സ്വന്തമായി ഒരു ഒട്ടകം അയാളുടെ കൈവശമുണ്ടായിപ്പോയതോ? അതോ ദൈവത്തിന്‍റെ പ്രവാചകന്‍ എന്നവകാശപ്പെട്ടു നടക്കുന്നയാളുടെ അടുത്തു ജീവന് ഭീഷണിയുണ്ടാകില്ല എന്ന് വിശ്വസിച്ചു വഴിയാത്രക്കിടയില്‍ മുഹമ്മദിന്‍റെയും കൂട്ടരുടെയും അരികെ നിര്‍ഭയനായി എത്തിപ്പെട്ടതോ ? സലമത്ബ്നുല്‍ അക്വഅ ചെയ്ത ദുഷ്പ്രവൃത്തിക്ക് തക്ക ശിക്ഷ കൊടുക്കേണ്ടതിനു പകരം അയാള്‍ക്ക്‌ കൊല്ലപ്പെട്ടവന്‍റെ  മുതല്‍ കൊടുക്കുകയാണ് കാരുണ്യത്തിന്‍റെ  പ്രവാചകന്‍ ചെയ്തത്



ഇതുപോലെയുള്ള ഹദീസുകള്‍ ഇനിയുമുണ്ട്. കുറ്റമില്ലാത്ത രക്തം ചിന്തുന്ന കാര്യത്തില്‍ കാരുണ്യത്തിന്‍റെ പ്രവാചകനും അനുയായികള്‍ക്കും യാതൊരു മന:സാക്ഷിക്കുത്തും ഉണ്ടായിരുന്നില്ലെന്ന് ആ ഹദീസുകള്‍ നമ്മോടു പറയുന്നു. 

മുഹമ്മദിന്‍റെ ആദ്യ ജീവചരിത്രമായ ഇബ്നു ഇസഹക്കിന്‍റെ  'സീറാ റസൂല്‍ അള്ളാ' (അല്ലാഹുവിന്‍റെ ദൂതന്‍റെ ജീവചരിത്രം എന്നാണു സീറാ റസൂല്‍ അള്ളാ എന്നതിന്‍റെ അര്‍ത്ഥം. ആദ്യമായി പുസ്തക രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസ് ആയ 'സ്വഹീഹുല്‍ ബുഖാരി'യേക്കാള്‍ 125 വര്‍ഷം മുമ്പേ രചിക്കപ്പെട്ടതാണ് സീറാ റസൂല്‍ അള്ളാ.) പരിശോധിച്ചാല്‍ കിട്ടുന്ന വിവരങ്ങള്‍ നമ്മെ അമ്പരപ്പിക്കുന്നതാണ്. ബദര്‍ യുദ്ധത്തില്‍ മക്കയിലുള്ള അറബികള്‍ മുസ്ലിങ്ങളുടെ കയ്യാല്‍ കൊല്ലപ്പെട്ടതറിഞ്ഞപ്പോള്‍ മുഹമ്മദിനെതിരെ ആക്ഷേപഹാസ്യം നിറഞ്ഞ കവിതകള്‍ എഴുതിയതിനു, അബു അഫാക് എന്ന് പേരുള്ള 120 വയസ്സായ ഒരു യെഹൂദാ വൃദ്ധനെ, രാത്രിയില്‍ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശ പ്രകാരം സാലിം ഇബ്നു ഉമയ്ര്‍ എന്ന സ്വഹാബി വധിച്ച കാര്യം സീറാ റസൂല്‍ അള്ളായില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (Ibn Ishaq, Sira Rsool Allah, transilated by Alfred Guillumi, page 675) ഇബ്ന്‍ സഅദിന്‍റെ 'കിത്താബ് അല്‍ തബാഖത്ത്  അല്‍ കബീര്‍, വാല്യം 2, പേജ് 31; അലി ദസ്തിയുടെ "23 years, A Study of the prophetic carreer of muhammad"  പേജ് 3 എന്നിവിടങ്ങളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. 

   
 അബു അഫാക് ഒരിക്കലും മുഹമ്മദിന്‍റെ ജീവന് ഭീഷണിയായിരുന്നില്ലെന്നോര്‍ക്കണം. മക്കയിലെ അറബികളോടുണ്ടായിരുന്ന സ്നേഹത്തിന്‍റെയും സൌഹൃദത്തിന്‍റെയും  പേരില്‍ അവരുടെ കൊലയാളികളെ തന്‍റെ കവിതകളിലൂടെ ആക്ഷേപിച്ചു എന്ന കുറ്റമല്ലാതെ വേറെ ഒന്നും അയാള്‍ ചെയ്തിട്ടില്ല. തന്‍റെ സുഹൃത്തുക്കളെ വധിച്ചയാളെ പുകഴ്ത്തിക്കൊണ്ട്‌ അയാള്‍ കവിതകള്‍ രചിക്കണമായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നത്? 

  അതിനു ശേഷമുണ്ടായ സംഭവങ്ങള്‍ മുകളില്‍ പറഞ്ഞ മൂന്നു പുസ്തകങ്ങളിലും നല്‍കിയിട്ടുണ്ട്. അത് മറ്റൊരു കൊലപാതകത്തിന്‍റെ വിവരണമാണ്. അതും ചുരുക്കി വിവരിക്കാം:

    അബു   അഫാകിന്‍റെ  കൊലപാതകത്തിനോടുള്ള പ്രതിഷേധമായി മറ്റൊരു യെഹൂദാ കവയത്രിയായ അസ്മ ബിന്ദ് മര്‍വാന്‍ എന്ന യുവതി മുഹമ്മദിനെതിരെ ഒരു കവിത രചിച്ചു. ഈ കവിതയിലൂടെ ഇസ്ലാമിന്‍റെ പ്രവാചകനെ വധിക്കാന്‍ അവള്‍ ആഹ്വാനം ചെയ്തു. ഈ വിവരം മുഹമ്മദിന്‍റെ ചെവിയിലെത്തിയപ്പോള്‍ അസ്മ ബിന്ദ് മര്‍വാനെ വധിക്കാന്‍ ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ പ്രവാചകന്‍ അയച്ചു. അസ്മക്ക് ചെറിയ അഞ്ചു ആണ്‍കുട്ടികളാണ് ഉണ്ടായിരുന്നത്. ഉമയ്ര്‍ രാത്രിയില്‍ അസ്മയുടെ വീട്ടില്‍ ചെന്നപ്പോള്‍ നാല് ആണ്‍ കുട്ടികള്‍ അസ്മയുടെ ഇടത്തും വലത്തും ഇളയ കുട്ടി പാല്‍ കുടിച്ചു കൊണ്ട് അസ്മയുടെ മാറിടത്തില്‍ ഉറങ്ങിപ്പോയിരുന്നു. നല്ല ഉറക്കത്തിലായിരുന്ന അസ്മയുടെ മാറിടത്തില്‍ നിന്ന് കുഞ്ഞിനെ മാറ്റിയ ശേഷം ഉമയ്ര്‍ തന്‍റെ വാള്‍ അസ്മയുടെ നഗ്നമായ മാറിടത്തില്‍ കുത്തിയിറക്കുകയും അത് അവളുടെ മുതുകു തുളച്ചു പുറത്തു വരികയും ചെയ്തു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നു കരയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ മുമ്പിലിട്ടു അവരുടെ അമ്മയെ കൊന്നു കളഞ്ഞതിന് ശേഷം ഉമയ്ര്‍ രാവിലെ തന്നെ പ്രവാചകന്‍റെ മുമ്പില്‍ ഹാജരായി അസ്മയെ വധിച്ച കാര്യം അറിയിച്ചു. പ്രവാചകന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: "അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിച്ച ഒരാളെ കാണാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിയെ നോക്കിക്കൊള്ളട്ടെ

     അസ്മയും മുഹമ്മദിന്‍റെ ജീവന് ഒരു ഭീഷണിയായിരുന്നില്ല. അബു അഫക്കും അസ്മയും യാതൊരു വിധ അധികാര ശ്രേണിയിലും ഉള്‍പ്പെട്ടവരല്ല. അവര്‍ മദീനയില്‍ താമസിക്കുന്നവര്‍ പോലുമായിരുന്നില്ല. അബു അഫാക്കിന്‍റെയും അസ്മയുടെയും ഭവനത്തില്‍ നിന്ന് രാത്രി മുഴുവന്‍ യാത്ര ചെയ്താണ് കൊലയാളി മുഹമ്മദിനടുത്തെത്തുന്നത്. അത്ര ദൂരത്തിലായിരുന്നു അവരുടെ ഗോത്രങ്ങള്‍ താമസിച്ചിരുന്നത്. അവരുടെ കവിതകള്‍ മുഹമ്മദിന് അനിഷടകരമായിരുന്നെങ്കില്‍ അവരുടെ ഗോത്രത്തലവന്മാരോട് പറഞ്ഞു അവരെ ശിക്ഷിപ്പിക്കണമായിരുന്നു. അല്ലാതെ, 120 വയസുള്ള ഒരു പടു വൃദ്ധനെയും  5 മക്കളുടെ മുമ്പിലിട്ടു അവരെ അമ്മയെയും ഇരുട്ടിന്‍റെ മറവില്‍ വെട്ടിക്കൊല്ലിക്കുന്നതാണോ പ്രവാചക ധര്‍മ്മം? ഇനി അവര്‍ ചെയ്യുന്നത് ശരിയല്ലെങ്കില്‍ അല്ലാഹുവിനു അവരുടെ ജീവനെടുത്താല്‍ മതിയായിരുന്നല്ലോ, അങ്ങനെയാണെങ്കില്‍ മുഹമ്മദിനെ ആരും കുറ്റപ്പെടുത്തുകയുമില്ലായിരുന്നു. പക്ഷെ, ഒരു ജീവനെടുക്കാനുള്ള ശക്തി പോലും അല്ലാഹുവിനു ഇല്ലാതിരിക്കുന്നത് കൊണ്ടാണ് അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും സഹായിക്കാന്‍ ഇന്നും ഉമയ്ര്‍ ബിന്‍ അദിയ് അല്‍ ഖാത്തമിമാര്‍ ആവശ്യമായി വരുന്നത്.       
     തീര്‍ന്നില്ല, ഇനിയുമുണ്ട് ഇത്തരം വാദങ്ങള്‍ അനേകം. വിസ്താരഭയത്താല്‍ ചുരുക്കി വിവരിക്കാം സംഭവങ്ങള്‍.

1) മുഹമ്മദ്‌ മെക്കയിലായിരുന്ന സമയത്ത് പേര്‍ഷ്യയിലെ രാജാക്കന്മാരുടെയും യുദ്ധവീരന്മാരുടെയും കഥകള്‍ പറഞ്ഞിരുന്ന അല്‍- നദര്‍ ബിന്‍ ഹാരിത്ത് എന്നൊരാള്‍ ഉണ്ടായിരുന്നു. ഓരോ കഥ പറഞ്ഞു തീരുമ്പോഴും അയാള്‍ പറയും: 'മുഹമ്മദും ഇത് പോലെ തന്നെയുള്ള കഥകളാണ് പറയുന്നത്. എന്നില്‍ നിന്ന് കേട്ട കഥകളാണ് മുഹമ്മദ്‌ കോപ്പിയടിച്ചു പലപ്പോഴും ദൈവ വചനമാണെന്ന് പറഞ്ഞു അവതരിപ്പിക്കുന്നത്‌ . 'ഈ ആരോപണങ്ങളെക്കുറിച്ച് ഖുറാന്‍ പറയുന്നത് നോക്കുക: 'സത്യനിഷേധികള്‍ പറഞ്ഞു: "ഇത് (ഖുറാന്‍ ) അവന്‍ കെട്ടിച്ചമച്ച നുണ മാത്രമാകുന്നു. വേറെ ചില ആളുകള്‍ അവനെ അതിനു സഹായിചിട്ടുമുണ്ട്". എന്നാല്‍ അന്യായത്തിലും വ്യാജത്തിലും തന്നെയാണ് ഈ കൂട്ടര്‍ വന്നെത്തിയിരിക്കുന്നത്. "ഇത് പൂര്‍വ്വന്മാരുടെ കെട്ടുകഥകള്‍ മാത്രമാണ്, ഇവന്‍ ഇത് എഴുതി വെച്ചിരിക്കുന്നു. എന്നിട്ടത് രാവിലെയും വൈകുന്നേരവും അവനു വായിച്ചു കേള്‍പ്പിക്കപ്പെടുന്നു" എന്നും അവര്‍ പറഞ്ഞു' (സൂറ.25:4,5) (സൂറ.68:15; 83:13; 52:33 ഇത്യാദി  ഭാഗങ്ങളിലും മുഹമ്മദിന്‍റെ സമകാലീനരുടെ ഇതു പോലെയുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.) 

     എന്തായാലും ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്‍ നദറും ഉണ്ടായിരുന്നു. യുദ്ധത്തടവുകാരുടെ ബന്ധുക്കളില്‍ നിന്ന് വലിയ തുക മോചനദ്രവ്യമായി വാങ്ങി തടവുകാരെ മുഹമ്മദ്‌ വിട്ടയച്ചു. പക്ഷെ, അല്‍ നദറിനെ കണ്ടപ്പോള്‍, അവന്‍ വലിയ തുക നല്‍കാമെന്നേറ്റിട്ടും മുഹമ്മദ്‌ സമ്മതിച്ചില്ല. തിരികെ മദീനയിലേക്കുള്ള യാത്രയില്‍ മുഹമ്മദിന്‍റെ നിര്‍ദ്ദേശപ്രകാരം അല്‍ നദറിന്‍റെ തല മുഹമ്മദിന്‍റെ മരുമകന്‍ അലി വെട്ടിക്കളഞ്ഞു. (Ibn Ishaq, പേജ് 136,163, 181, 308)

2) അല്‍ നദറിന്‍റെ അവസ്ഥ തന്നെയാണ് ഉഖ്ബ ബിന്‍ അബു മുവൈദിനുമുണ്ടായത്. അദ്ദേഹവും മുഹമ്മദിനെ പരിഹസിച്ചു കൊണ്ട് ഗാനങ്ങള്‍ എഴുതിയിരുന്ന ആളായിരുന്നു. അദ്ദേഹവും ബദര്‍ യുദ്ധത്തില്‍ തടവുകാരനായി പിടിക്കപ്പെട്ടു. അല്‍ നദറിനെപ്പോലെത്തന്നെ, മോചനദ്രവ്യ വാഗ്ദാനം മുഹമ്മദ്‌ തള്ളിക്കളഞ്ഞു; തല കൊയ്യാന്‍ ഉത്തരവിട്ടു. ഉഖ്ബ വേദനയോടെ ചോദിച്ചു: "ഇനി എന്‍റെ കുഞ്ഞുങ്ങളെ ആരു നോക്കും, മുഹമ്മദേ?"  "നരകം!" അല്ലാഹുവിന്‍റെ ദൂതന്‍ മറുപടി പറഞ്ഞു. അടുത്ത നിമിഷം സ്വഹാബികളിലൊരാളുടെ  വാള്‍ ഉഖ്ബയുടെ കഴുത്തില്‍ പതിച്ചു (Ibn Ishaq, പേജ് 308. സ്വഹീഹ് ബുഖാരിയും മുസ്ലിമും ഈ സംഭവം വിവരിക്കുന്നുണ്ട്. ഇബ്നു ഇസഹാക്കിന്‍റെ റിപ്പോര്‍ട്ടില്‍ മുഹമ്മദ്‌ അവരുടെ ശവക്കുഴിയിലേക്ക് നോക്കി അല്‍ നദറിന്‍റെയും ഉഖ്ബയുടെയും ശവശരീരങ്ങളെ പരിഹസിക്കുന്ന രംഗങ്ങളുണ്ട്). ബദര്‍ യുദ്ധത്തില്‍ തടവുകാരായി പിടിക്കപ്പെട്ടവരില്‍ ഈ രണ്ടു പേരൊഴികെ ബാക്കിയെല്ലാവരെയും മോചനദ്രവ്യം വാങ്ങി മുഹമ്മദ്‌ വിട്ടയച്ചു എന്ന് കൂടി ഓര്‍ക്കണം! 

    ഇനിയുള്ള കൊലപാതകങ്ങളുടെ ചരിത്രം പല സന്ദര്‍ഭങ്ങളിലായി ഈ ലേഖന പരമ്പരയില്‍ പറയുന്നത് കൊണ്ട് ഇപ്പോള്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. ഈ കൊല്ലപ്പെട്ടവരെല്ലാം തന്നെ മുഹമ്മദിനെ വിമര്‍ശിച്ചുകൊണ്ട് ഗാനങ്ങളോ  കവിതകളോ രചിച്ചവരാണ്. വിമര്‍ശനങ്ങളോടുള്ള മുഹമ്മദിന്‍റെ അസഹിഷ്ണുത എത്രത്തോളമുണ്ടെന്നു മനസ്സിലാക്കാന്‍ ഇതു നമ്മെ സഹായിക്കും. മുഹമ്മദിന്‍റെ അനുയായികളായ ഇന്നത്തെ മുസ്ലിം ഭരണാധികാരികളുടെയും സ്വഭാവം മുഹമ്മദിനു തുല്യമാണെന്ന് മനസ്സിലാക്കാന്‍ അറബി-ആഫ്രിക്കന്‍ നാടുകളിലേക്ക് നോക്കിയാല്‍ മതി. സദ്ദാം ഹുസൈന്‍, മുഅമ്മര്‍ ഗദ്ദാഫി, സഅദ് അല്‍ ബാഷര്‍, ആയത്തുല്ലാ ഖൊമൈനി, സൈനുല്‍ ആബിദീന്‍, ഹോസ്നി മുബാറക് തുടങ്ങി ഇഷ്ടം പോലെ ഉദാഹരണങ്ങള്‍; ഈ ക്രൂരന്മാരായ ഏകാധിപതികള്‍ക്ക് വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതാ മനോഭാവം അവരുടെ മാതൃകാ പുരുഷനില്‍ നിന്നല്ലാതെ വേറെ എവിടെ നിന്നാണ് കിട്ടിയത്? ഇന്നത്തെ ദാവാ പ്രസംഗകര്‍ അവതരിപ്പിക്കുന്നത്‌ പോലെയല്ല മുഹമ്മദിന്‍റെയും സ്വഹാബികളുടെയും സ്വഭാവം എന്ന് ആദ്യകാല മുസ്ലിം ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ നിങ്ങള്‍ക്കും പിടികിട്ടും.                  

  ( ഇക്കഥകളൊന്നും  പരിഷ്കൃത മനുഷ്യര്‍ അറിയരുതെന്ന ആഗ്രഹത്താലാണ് ഈ ഹദീസുകളും സീറകളും ഇവര്‍ സമ്പൂര്‍ണ്ണ രൂപത്തില്‍ മലയാളത്തിലോ മറ്റു ഭാഷകളിലെക്കോ പരിഭാഷപ്പെടുത്താത്തത്. അറബിയില്‍ തന്നെ ഇതെല്ലാം വായിച്ചു മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിയും? ഹദീസുകള്‍ മാത്രമല്ല, ഖുറാനും മറ്റു ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നതിനെ വിലക്കുന്നതിന്‍റെ കാരണം ഇതു തന്നെ. മുഹമ്മദി ന്‍റെ വാക്കുകള്‍ തന്നെ അതിനു തെളിവ്. സ്വഹീഹ് മുസ്ലിം, വാല്യം 3, ഭാഗം 33, ഹദീസ് നമ്പര്‍ 94ല്‍ ഇങ്ങനെ കാണുന്നു: " നിങ്ങള്‍ ഖുര്‍ആനുമായി യാത്ര ചെയ്യരുത്. ശത്രു അതു കൈക്കലാക്കുന്നതിനെക്കുറിച്ച് ഞാന്‍ നിര്‍ഭയനല്ല." അബു അയ്യൂബ് പറഞ്ഞു: "ശത്രു അത് കൈവശപ്പെടുത്തി അതുമായി നിങ്ങളോട് തര്‍ക്കിക്കും." ഹദീസ് നമ്പര്‍ 94-ല്‍ 'ശത്രു രാജ്യത്തേക്ക് ഖുരാനുമായി യാത്ര ചെയ്യുന്നത് വിലക്കിയിരിക്കുന്നു' എന്ന് കൂടിയുണ്ട്. ശത്രുക്കളുടെ ചോദ്യത്തിന് മുന്നില്‍ ഖുറാന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന കാര്യം-ചിന്താ ശേഷിയില്ലാത്ത അറബികളെ പറഞ്ഞു പറ്റിച്ചത് പോലെ പരിഷ്കൃത മനുഷ്യരെ പറഞ്ഞു വശീകരിക്കാന്‍ കഴിയില്ലെന്ന കാര്യം തന്നെ-മുഹമ്മദ്‌ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിന് ഈ ഹദീസ് നല്ലൊന്നാന്തരം തെളിവാണ്. 'അന്ത്യപ്രവാചകനിലൂടെ മുഴുലോകത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍' എന്നൊക്കെ ഇന്നത്തെ ദാവാ പ്രസംഗകര്‍ വാചാടോപമടിച്ചാലും മുഹമ്മദ്‌ അത് അറബികള്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്നാണ് വിശ്വസിച്ചിരുന്നത്. 

    ഇതു ബൈബിളുമായി ഒന്ന് താരതമ്യ പ്പെടുത്തി നോക്കണം. ലോകത്തെ നൂറു കണക്കിന് ഭാഷകളില്‍ ലിപി ഉണ്ടാക്കിയത് ക്രിസ്ത്യന്‍ മിഷനറിമാരാണ്. ബൈബിള്‍ ആ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. നമ്മുടെ മലയാള ഭാഷയില്‍ ത്തന്നെ ആദ്യത്തെ വ്യാകരണ ഗ്രന്ഥം രചിച്ചത് ജര്‍മ്മനിയില്‍ നിന്ന് കേരളത്തിലെത്തി മലയാളം പഠിച്ച ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്ന മിഷനറിയാണ്. ഇവിടെയുള്ള അന്നത്തെ സാഹിത്യത്തമ്പുരാക്കന്മാര്‍ സംസ്കൃതത്തിലും മണിപ്രവാളത്തിലും മാത്രം സാഹിത്യ രചന നടത്തിക്കൊണ്ടി രുന്നപ്പോള്‍ - മലയാള ത്തിലെഴുതുന്നത് അധ:കൃത സാഹിത്യമായി പരിഗണിക്കപ്പെട്ടു കൊണ്ടിരുന്നപ്പോള്‍ - ജെര്‍മ്മനിയില്‍ നിന്നൊരാള്‍ വന്നിട്ടാണ് മലയാളികളെ മലയാള വ്യാകരണം പഠിപ്പിച്ചത്. എന്തിനു വേണ്ടിയാണ് ഒരു പുരുഷായുസ്സു മുഴുവന്‍ ആ മനുഷ്യന്‍ മലയാള ഭാഷ പഠിക്കേണ്ടതിനു ചെലവിട്ടത്? ഉത്തരം ഒന്ന് മാത്രം. മലയാള ഭാഷയില്‍ ബൈബിള്‍ പുറത്തിറങ്ങുമ്പോള്‍, വായനക്കാരന് അര്‍ത്ഥം സുവ്യക്തമായി പിടികിട്ടണം!! ദൈവത്തിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി ക്രിസ്ത്യന്‍ മിഷനറിമാര്‍ ലോകത്തിന്‍റെ പല കോണുകളില്‍ ഭാഷകള്‍ക്ക് ലിപിയുണ്ടാക്കാനും വ്യാകരണ ഗ്രന്ഥങ്ങള്‍ ചമക്കാനും തങ്ങളുടെ ജീവിതം ഉഴിഞ്ഞു വെച്ചപ്പോള്‍, അല്ലാഹുവിന്‍റെ ദൂതന്‍ പറയുന്നു, 'ഈ സന്ദേശം ശത്രുക്കളുടെ കയ്യില്‍ എത്തിപ്പെടുന്നതിനെക്കുറിച്ച് ഞാന്‍ ഭയമുള്ളവനാണ്' എന്ന്. ഈ ചരിത്ര വസ്തുതയെ മൂടി വെച്ചിട്ടാണ് ഇന്നത്തെ ദാവാ പ്രസംഗകര്‍ "ഖുര്‍ആന്‍ മുഴു ലോകത്തിനും വേണ്ടിയുള്ള സന്ദേശമാണ്" എന്ന് നിര്‍ലജ്ജം ഗീര്‍വ്വാണമടിക്കുന്നത്. ഏതായാലും ഇന്‍റര്‍നെറ്റിന്‍റെ വരവോടു കൂടി വിവരങ്ങള്‍ മൂടി വെക്കാന്‍ കഴിയാതായത് ദാവാ പ്രസംഗകരെ ആകെ ബുദ്ധി മുട്ടിലാക്കുന്നുണ്ട്.)

   കുറ്റമില്ലാത്ത രക്തം ചൊരിയാന്‍ മുഹമ്മദിനും കൂട്ടാളികള്‍ക്കും യാതൊരു മടിയുമുണ്ടായിരുന്നില്ലെന്നു സീറകളില്‍ നിന്നും ഹദീസുകളില്‍ നിന്നും  ഗ്രഹിക്കാം. ആറാം പ്രമാണത്തിന്‍റെ നഗ്നമായ ലംഘനങ്ങളുടെ   ഘോഷ യാത്രകള്‍ നിങ്ങള്‍ക്കതില്‍ കാണാം . 

  കുറ്റമില്ലാത്ത മനുഷ്യരക്തം ചൊരിയുന്നതിനെയാണ് ബൈബിള്‍ കൊലപാതകം എന്നതുകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്. (തുടരും...)

Saturday 21 January 2012

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5)


മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5) 

                                              അനില്‍ കുമാര്‍. വി. അയ്യപ്പന്‍.


3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

   മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം. 

   മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

  'അവന്‍ ഈ വേദ ഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു' (സൂറ. 3:3) തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യ വര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

   മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് 'അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്' എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

   ഇത് നാലാം കല്‍പന. 'ശബ്ബത്ത്' എന്ന പദത്തിന് 'വിശ്രമം' എന്നര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം അദ്ധ്വാനിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:
"അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക" (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലോന്നാണ്.) മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു. വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്. 

   സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: "അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: 'നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുട്ദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു."

  സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

   (യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128: ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: 'നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.' അന്നേരം നബി പറഞ്ഞു: 'എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.' അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു." (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!

ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്.

യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിച്ചേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്? (തുടരും... )