Saturday 21 January 2012

മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5)


മുഹമ്മദും ന്യായപ്രമാണവും (ഭാഗം-5) 

                                              അനില്‍ കുമാര്‍. വി. അയ്യപ്പന്‍.


3) നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്. (പുറപ്പാട്. 20:7)

   മുഹമ്മദ്‌ ലംഘിക്കാത്ത ഒരു കല്പനയാണിത് എന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. കാരണം ഈ നാമം മുഹമ്മദിന് അറിയില്ലല്ലോ. അറിയാത്ത നാമം എങ്ങനെയാണ് വൃഥാ എടുക്കുന്നത്? എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മുഹമ്മദ്‌ ഈ കല്പനയും ലംഘിച്ചു എന്ന് സത്യാന്വേഷിയായ ഒരുവന് ബോധ്യമാകും. അതിനു മുമ്പ് ഈ കല്പനയുടെ അര്‍ത്ഥം എന്താണെന്ന് നോക്കാം. 

   മഹത്തും ഭയങ്കരവും അതിശയകരവുമായ യഹോവയുടെ നാമത്തെ ഭയപ്പെടുകയും ആ നാമത്തിനു തക്ക മഹത്വം കൊടുക്കുകയും ചെയ്യുക എന്നതാണ് ഈ കല്പനയുടെ പ്രാഥമികമായ അര്‍ത്ഥം. തന്‍റെ വ്യക്തിപരമായ ലാഭത്തിനു വേണ്ടി ദൈവത്തിന്‍റെ നാമത്തെ ഉപയോഗിക്കാതിരിക്കുക എന്ന രണ്ടാമത്തെ അര്‍ത്ഥവും ആദ്യത്തേതിന് തുല്യം തന്നെ. മുഹമ്മദ്‌ ഭയപ്പെടുകയും മഹത്വം കൊടുക്കുകയും ചെയ്തത് യഹോവ എന്ന നാമത്തിനല്ല, അള്ളാഹു എന്ന നാമത്തിനാണ് എന്നതിനാല്‍ ഒന്നാമത്തെ അര്‍ത്ഥത്തില്‍ മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു. ഖുറാനും  ഹദീസുകളും പരിശോധിച്ചാല്‍ രണ്ടാമത്തെ അര്‍ത്ഥത്തിലും മുഹമ്മദ്‌ ഈ കല്പന ലംഘിച്ചു എന്ന് കാണാം. ചില  തെളിവുകള്‍ പരിശോധിക്കാം:

  'അവന്‍ ഈ വേദ ഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. ഇതിനു മുമ്പ് അവന്‍ നിനക്ക് തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു' (സൂറ. 3:3) തൌറാത്തും ഇന്‍ജീലും (പഴയനിയമവും പുതിയനിയമവും) അവതരിപ്പിച്ചത് ജാതീയ ദേവനായ അല്ലാഹുവാണെന്ന് പറഞ്ഞതിലൂടെ യഥാര്‍ത്ഥത്തില്‍ അത് മനുഷ്യ വര്‍ഗ്ഗത്തിന് നല്‍കിയ യഹോവയെ അല്ലാഹുവിനോട് തുല്യനാക്കുകയാണ് മുഹമ്മദ്‌ ചെയ്തത്. ഇത് അവന്‍റെ വിശുദ്ധ നാമത്തെ ദുഷിക്കുന്ന സംഗതിയാണ്.

   മുഹമ്മദ്‌ യുദ്ധങ്ങള്‍ നടത്തുകയും ശത്രുക്കളുടെ വാസസ്ഥലവും ഭക്ഷ്യധ്യാന്യവും പിടിച്ചെടുക്കുകയും അവരെ അടിമകളാക്കി വില്‍ക്കുകയും അവരുടെ സ്ത്രീകളെ തന്‍റെ ഭാര്യമാരോ വെപ്പാട്ടിമാരോ അടിമകളോ ഒക്കെ ആക്കുകയും ചെയ്തത് 'അബ്രഹാം ആരില്‍ വിശ്വസിച്ചോ, അതേ ദൈവത്തില്‍ത്തന്നെയാണ് ഞാനും വിശ്വസിക്കുന്നത്' എന്ന് പറഞ്ഞു കൊണ്ടാണ്. കൂടാതെ യുദ്ധം ചെയ്തു കിട്ടുന്ന സ്വത്തുക്കളുടെ അഞ്ചിലൊന്ന് മുഹമ്മദിന് അവകാശപ്പെട്ടതുമായിരുന്നു (സൂറ.8:41). (യഥാര്‍ത്ഥത്തില്‍ യുദ്ധമുതല്‍ മുഴുവനും മുഹമ്മദിനും അല്ലാഹുവിനും എന്നാണു മുഹമ്മദ്‌ ആദ്യം പറഞ്ഞത് (സൂറ.8:1). എന്നാല്‍ അറബികള്‍ ഈ ആയത്തിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. അപ്പോള്‍ വരുത്തിയ മാറ്റമാണ് യുദ്ധമുതലിന്‍റെ  അഞ്ചിലൊന്ന് മതി എന്നത്!!) അബ്രഹാം വിശ്വസിച്ചിരുന്ന ദൈവം യഹോവയായിരുന്നു. തന്‍റെ വ്യക്തിപരമായ നേട്ടത്തിനുവേണ്ടി മുഹമ്മദ്‌ അബ്രഹാമിന്‍റെ ദൈവത്തിന്‍റെ നാമം ഉപയോഗിക്കുകയായിരുന്നു.  യഹോവയായ ദൈവം മോശെ മുഖാന്തിരം നല്‍കിയ ന്യായപ്രമാണത്തിലെ മൂന്നാം കല്‍പനയും മുഹമ്മദ്‌ ലംഘിച്ചു എന്ന് സാരം!!

4) ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക. ആറു ദിവസം അദ്ധ്വാനിച്ചു നിന്‍റെ വേല മുഴുവന്‍ ചെയ്യുക.ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിലിനകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്. (പുറ.20:8-10)

   ഇത് നാലാം കല്‍പന. 'ശബ്ബത്ത്' എന്ന പദത്തിന് 'വിശ്രമം' എന്നര്‍ത്ഥം. മനുഷ്യന്‍ ആറു ദിവസം അദ്ധ്വാനിക്കുകയും ഏഴാം ദിവസം വിശ്രമിക്കുകയും വേണം എന്ന് യഹോവ യിസ്രായേല്‍ മക്കളോട് ആവശ്യപ്പെടുന്നു. ഖുറാനില്‍ അള്ളാഹു എന്ത് പറയുന്നു എന്ന് നോക്കാം:
"അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവ വിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്തു വെച്ച് കൊന്നു കളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്ക് വേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക" (സൂറ.9:5). ഖുറാന്‍ വ്യക്തമായി പറയുന്ന കാര്യം യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങള്‍ (അറബികള്‍ പണ്ട് മുതലേ ഒരു വര്‍ഷത്തിലെ നാല് മാസങ്ങള്‍ സമാധാനത്തിനായി മാറ്റി വെച്ചിരുന്നു. കച്ചവടത്തിനും മറ്റു ജീവനോപാധികള്‍ക്കും ഈ സമാധാനകാലം മരുഭൂമിയില്‍ അത്യന്താപേക്ഷിതമായിരുന്നു . റംസാന്‍ ഈ നാല് മാസങ്ങളിലോന്നാണ്.) മാത്രമാണ് വിശ്രമത്തിനായുള്ളത് എന്നാണു. വിശ്രമം എന്ന് പറഞ്ഞത് യുദ്ധത്തില്‍ നിന്നുള്ള വിശ്രമം ആണ്. ക്രയവിക്രയങ്ങള്‍ ചെയ്യുന്നതിനോ മറ്റു അദ്ധ്വാനത്തിണോ ഈ നാല് മാസത്തിലും യാതൊരു തടസ്സവുമില്ല. പിന്നെയുള്ളത് റംസാന്‍ മാസത്തിലെ നോമ്പ് ആണ്. അതില്‍ തന്നെ പകല്‍ നിഷിദ്ധമാക്കിയിരിക്കുന്നത് രാത്രി അനുവദനീയവുമാണ്. ചുരുക്കത്തില്‍ ബൈബിളില്‍ കല്പിച്ചിരിക്കുന്ന തരത്തിലുള്ള ശബ്ബത്ത് ഖുറാനില്‍ കാണാനില്ല, മുഹമ്മദ്‌ അത് അനുഷ്ടിച്ചിരുന്നില്ല, മുസ്ലിങ്ങളോട് അനുഷ്ടിക്കാന്‍ കല്പിച്ചതുമില്ല!! ശബ്ബത്ത് ഏഴാം ദിവസം അഥവാ ശനിയാഴ്ചയായിരുന്നു. എന്നാല്‍ അദ്ദേഹം മുസ്ലിങ്ങളോട് ഒന്നിച്ചുകൂടി നിസ്കരിക്കാന്‍ കല്‍പിച്ചിരുന്നത്‌ ആറാം ദിവസമായ വെള്ളിയാഴ്ചയാണ്. 

   സ്വഹിഹ് അല്‍- ബുഖാരി, വാല്യം 4, പുസ്തകം 56, ഹദീസ് നമ്പര്‍ 693-ല്‍ മുഹമ്മദ്‌ വെള്ളിയാഴ്ച ഉത്കൃഷ്ട ദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം രേഖപ്പെടുത്തിയിട്ടുണ്ട്. അതിങ്ങനെയാണ്: "അബു ഹുറയ്റയില്‍ നിന്ന് നിവേദനം: പ്രവാചകന്‍ പറഞ്ഞു: 'നമ്മള്‍ (മുസ്ലിങ്ങള്) ആണ് എല്ലാവരിലും അവസാനം വന്നത്. പക്ഷെ പുനരുത്ഥാന നാളില്‍ നമ്മളായിരിക്കും വേദങ്ങള്‍ ലഭിച്ചവരേക്കാള്‍ മുമ്പേ ഒന്നാമതായി എഴുന്നേല്‍ക്കുന്നത്‌. വേദക്കാര്‍ തങ്ങള്‍ക്കു ലഭിച്ച ദിവസത്തേപ്പറ്റി തര്‍ക്കത്തിലാണ്. യെഹൂദന്മാര്‍ നാളെ (ശനിയാഴ്ച) വിശുട്ദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്ത്യാനികള്‍ അതിനു പിറ്റെന്നാളും (ഞായറാഴ്ച). നാം ഇന്ന് (വെള്ളിയാഴ്ച) അതാചരിക്കണം. കുറഞ്ഞത്‌ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും (വെള്ളിയാഴ്ച) മുസ്ലിങ്ങള്‍ തലയും ശരീരവും കഴുകമെന്നുള്ളത്‌ നിര്‍ബന്ധമായി അവന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നു."

  സ്വഹിഹ് അല്‍ ബുഖാരി, വാല്യം 1, പുസ്തകം 16, ഹദീസ് നമ്പര്‍ 1-ല്‍ പറയുന്നതനുസരിച്ച് ശനിയാഴ്ച്ചക്കും (യഹൂദന്‍റെ ദിവസം)  ഞായറാഴ്ച്ചക്കും (ക്രിസ്ത്യാനിയുടെ ദിവസം) മുമ്പേയുള്ള ദിവസം തെരഞ്ഞെടുത്തതിന്‍റെ കാരണം ഈ രണ്ടു കൂട്ടരെക്കാള്‍ മുമ്പേ മുസ്ലിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് കാണിക്കാന്‍ വേണ്ടിയാണ് എന്നുള്ളതാണ്. ചിരിക്കാന്‍ വക നല്‍കുന്ന കാരണമാണിത്. എന്തായാലും യെഹൂദന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഓരോ വിശുദ്ധ ദിവസമുണ്ട്, തങ്ങള്‍ക്കും വേണം ഒരു വിശുദ്ധ ദിവസം എന്ന ചിന്തയില്‍ നിന്നാണ് വെള്ളിയാഴ്ചയെ മുഹമ്മദ്‌ വിശുദ്ധ ദിവസമായി പ്രഖ്യാപിച്ചതെന്ന് വ്യക്തം!!

   (യെഹൂദന്മാരില്‍ നിന്നും ക്രിസ്ത്യാനികളില്‍ നിന്നും അവരുടെ ആചാരങ്ങളെ കോപ്പിയടിച്ചു തന്‍റെ പുതിയ മതത്തില്‍ ചേര്‍ക്കുന്ന സംഭവം ഇത് ആദ്യത്തേതൊന്നുമല്ല, വേറെയും കുറേയുണ്ട്. സ്ഥല പരിമിതി മൂലം ഒരുദാഹരണം മാത്രം പറയാം. സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 128: ഇബ്നു അബ്ബാസ്‌ നിവേദനം: നബി മദീനയില്‍ ചെന്നപ്പോള്‍ അവിടത്തെ ജൂദന്മാര്‍ ആശുറാ ദിനത്തില്‍ നോമ്പനുഷ്ടിക്കുന്നത് കണ്ടു. അപ്പോള്‍ നബി അവരോടു ചോദിച്ചു: 'നിങ്ങള്‍ നോമ്പനുഷ്ടിക്കുന്ന ഈ ദിവസത്തിന്‍റെ സവിശേഷത എന്താണ്?' അപ്പോള്‍ അവര്‍ പറഞ്ഞു: 'അത് മഹത്തായ ഒരു ദിനമാണ്. ഈ ദിനത്തിലാണ് അള്ളാഹു മൂസയും അദ്ദേഹത്തിന്‍റെ സമുദായത്തെയും രക്ഷപ്പെടുത്തുകയും ഫിര്‍ഔനിനേയും അവന്‍റെ സമുദായത്തെയും മുക്കി കൊല്ലുകയും ചെയ്തത്. അതിനാല്‍ മൂസ നന്ദി സൂചകമായി നോമ്പനുഷ്ടിച്ചു. അതുകൊണ്ട് ഞങ്ങളും അന്ന് നോമ്പ് എടുക്കുന്നു.' അന്നേരം നബി പറഞ്ഞു: 'എങ്കില്‍ ഞങ്ങളാണ് നിങ്ങളേക്കാള്‍   മൂസാ നബിയോട് ഏറ്റവും കടപ്പെട്ടവരും, ഏറ്റവും ബന്ധപ്പെട്ടവരും.' അങ്ങനെ നബി അന്ന് നോമ്പ് എടുക്കുകയും ജനങ്ങളോട് നോമ്പ് എടുക്കാന്‍ കല്പിക്കുകയും ചെയ്തു." (സ്വഹിഹ് മുസ്ലിം, വാല്യം 2, ഭാഗം 13, ഹദീസ് നമ്പര്‍ 127, 129, 130, 131 എന്നിവ പരിശോധിച്ചാലും ഇതേ സംഭവങ്ങള്‍ തന്നെ കാണാം). ഇസ്ലാം രൂപം കൊണ്ട് 13 വര്‍ഷം കഴിഞ്ഞാണ് മുഹമ്മദ്‌ മദീനയിലെത്തുന്നത്. ഈ 13 വര്‍ഷവും ഇങ്ങനെയൊരു നോമ്പ് എടുക്കണമെന്ന് മുഹമ്മദിനും തോന്നിയില്ല, അള്ളാഹു കല്‍പനയും കൊടുത്തില്ല.  മോശെയുമായി രക്തബന്ധമുള്ള യഹൂദന്മാര്‍ ഒരു നോമ്പ് എടുക്കുന്നത് കണ്ടപ്പോള്‍, രക്തബന്ധമുള്ള യെഹൂദന്‍മാരേക്കാള്‍ ഞങ്ങള്‍ക്കാണ് അതില്‍ അവകാശം എന്ന് പറഞ്ഞു മുഹമ്മദ്‌ നിര്‍ലജ്ജം അതിനെ കോപ്പിയടിക്കുകയാണ് ഇവിടെ!!

ന്യായപ്രമാണമനുസരിച്ച് ശബ്ബത്ത് ലംഘിക്കുന്നവനെ കൊന്നു കളയണം (പുറ.31:14,15) മുഹമ്മദ്‌ ശബ്ബത്തിനെ ലംഘിക്കുക മാത്രമല്ല, ശബ്ബത്തിനെത്തന്നെ നീക്കം ചെയ്യാനാണ് ശ്രമിച്ചത്.

യഥാര്‍ത്ഥത്തില്‍ മോശെയുടെ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തി ഒരു വിധത്തിലും ശബ്ബത്തിനെ ഒഴിവാക്കുവാന്‍ പാടില്ലാത്തതാണ്. കാരണം മറ്റു കല്പനകള്‍ക്കില്ലാത്ത ഒരു പ്രത്യേകത ശബ്ബത്തിനുണ്ട്. മോശൈക ന്യായപ്രമാണത്തിന്‍റെ അടയാളമാണ് ശബ്ബത്ത്. യഹോവ അബ്രഹാമിനോട് ചെയ്ത ഉടമ്പടിയുടെ അടയാളം പരിച്ചേദന ആയിരുന്നു (ഉല്പത്തി.17:11). എന്നാല്‍ മോശെയോടു ചെയ്ത ന്യായപ്രമാണത്തിന്‍റെ അടയാളം ശബ്ബത്ത് ആണ് (പുറ.31:12-17). ഈ അടയാളം മാറ്റുവാന്‍ ന്യായപ്രമാണം അനുസരിക്കുവാന്‍ തയ്യാറാകുന്ന വ്യക്തിക്ക് അനുവാദമില്ല. എന്നാല്‍ മുഹമ്മദ്‌ ആ അടയാളം മാറ്റി പകരം വെള്ളിയാഴ്ചയെന്ന പുതിയ ഒരടയാളം കൊടുക്കുകയാണ് ചെയ്തത്. ക്രിസ്ത്യാനികളായ ഞങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപക്കത്രേ അധീനരായിരിക്കുന്നത് (റോമര്‍ 6:15; യോഹ.1:17). അതുകൊണ്ട് യേശുക്രിസ്തുവില്‍ ലഭിക്കാനിരുന്ന വിശ്രമത്തിന്‍റെ (മത്തായി.11:28-30) നിഴലായ ന്യായപ്രമാണത്തിലെ   ശബ്ബത്തിലല്ല, മറിച്ചു യേശുക്രിസ്തു എന്ന യഥാര്‍ത്ഥ ശബ്ബത്തിലാണ്  ഞങ്ങള്‍ ആനന്ദം കണ്ടെത്തുന്നത് . പക്ഷെ, മോശെയുടെ ന്യായപ്രമാണത്തെ പുന:സ്ഥാപിക്കുവാന്‍ വന്നയാള്‍ എന്ന് ശ്രീ.മുഹമ്മദ്‌ ഈസാ പറയുന്ന അറേബ്യയിലെ മുഹമ്മദ്‌ ആ ന്യായപ്രമാണത്തിന്‍റെ അടയാളമായി ദൈവം കൊടുത്ത ശബ്ബത്തിനെത്തന്നെ എടുത്തു മാറ്റുകയാണ് ചെയ്തത്. ഇതിനെന്തു ന്യായീകരണമാണു  മുഹമ്മദ്‌ ഈസാക്ക്‌ പറയാനുള്ളത്? (തുടരും... ) 

5 comments:

  1. Thanks for the note via brethernet.
    Keep up the good work
    Our prayers
    P V Secunderabad

    ReplyDelete
  2. ദയവായി തുടരൂ. ഖുര്‍‌ആന്‍ വായിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അതിനാല്‍ യേശുവിന്റെ ജനനത്തേ കുറിച്ചും നബി എന്തുകൊണ്ട് ഒടുവില്‍ യരുശലേമില്‍ പോയി എന്നതിനെ കുറിച്ചും അവിടെ(ഖുര്‍‌ആനില്‍) എന്തു പറയുന്നു എന്നും അറിയാന്‍ താല്പര്യമുണ്ട്.

    ReplyDelete
  3. ശരി കാര്‍ന്നോരെ, ഈ സീരീസ് കഴിഞ്ഞാല്‍ നമുക്ക് 'യേശുവും ഈസാ നബിയും' എന്ന വിഷയം പഠന വിധേയമാക്കാം. ബൈബിളിലെ യേശു ക്രിസ്തുവും ഖുറാനിലെ ഈസാ നബിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അപ്പോഴറിയാം...

    ReplyDelete
  4. വളരെ ഉപകാരപ്രദമായ ലേഖന പരമ്പര. പലപ്പോഴും ക്രിസ്ത്യാനികള്‍ക്ക് - നാമധേയ ക്രിസ്ത്യാനികളുടെ കാര്യമല്ല- ഒരു വിചാരം ഉണ്ട്. മുസ്ലീംകളും ക്രിസ്ത്യാനികളും ചേട്ടനും അനിയനും മക്കളാണ് എന്ന്. ഈ അടുത്ത കാലം വരെ അങ്ങനെ ചിന്തിച്ചില്ലെങ്കില്‍ തന്നെ ഖുറാനും ബൈബിളും തമ്മില്‍ എന്തൊക്കെയോ കണക്ഷന്‍ ഉണ്ട് എന്ന് ഞാനും ചിന്തിച്ചിരുന്നു. ഈ അടുത്ത കാലത്ത് ബൈബിളിനെയും അതിന്റെ വിശ്വാസ പ്രമാണങ്ങളെയും വളരെ മോശമായ രീതിയില്‍ ചിത്രീകരിച്ചു കൊണ്ട് മുസ്ലീം സുഹൃത്തുക്കള്‍ എഴുതിയ പല ബ്ലോഗുകളും കാണാന്‍ ഇടയായി. അങ്ങനെയാണ് ഇന്റര്‍നെറ്റിലൂടെ ഈ വിഷയത്തെ കുറിച്ച് ബൈബിള്‍ അനുകൂലികള്‍ എന്ത് പറയുന്നു എന്ന് അറിയാന്‍ ശ്രമിച്ചത്‌. അങ്ങനെ സാജന്‍ സന്തോഷു എന്നിവരുടെ ചില ബ്ലോഗുകള്‍ കാണാന്‍ ഇടയായി. അവരുടെ ബ്ലോഗില്‍ നിന്നും കുറെയേറെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് താങ്കളുടെ ബ്ലോഗു കാണാന്‍ ഇടയായത്. ഖുറാന്‍ എന്താണെന്ന് ക്രിസ്ത്യാനികള്‍ എല്ലാവരും ശരിയായി മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഖുറാനെയും അതിന്റെ വിശ്വാസങ്ങളെയും എതിര്‍ക്കേണ്ട കാര്യം നമുക്കില്ല. എന്നാല്‍ ബൈബിളിനെയും അതിന്‍റെ വിശ്വാസ പ്രമാണങ്ങളെയും കരുതി കൂട്ടി ആക്രമിക്കുമ്പോള്‍ വചനമാകുന്ന വാള്‍ കൊണ്ട് പ്രതിരോധിക്കുവാന്‍ താങ്കളുടെ ഈ ബ്ലോഗു നല്‍കുന്ന പിന്‍ബലം ചെറുതല്ല. തുടര്‍ന്നും താങ്കളുടെ ഇതുപോലെയുള്ള ലേഖനങ്ങള്‍ക്കായി കാത്തിരിക്കുന്നു. സര്‍വ്വശക്തനായ ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.....

    ReplyDelete

വസ്തുതകളെ വിലയിരുത്തി വിധി പറയുവാന്‍ കഴിവുള്ളവര്‍ മാത്രം ഇവിടെ പ്രതികരിക്കുക. വികാരത്തിന്‍റെ പുറത്തല്ല, വിവേകത്തോടു കൂടി മാത്രം ഞങ്ങളെ എതിര്‍ക്കുക. ഇവിടെ എഴുതിയിരിക്കുന്നതില്‍ വസ്തുതാപരമായ പിശകുകളുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. അത് നീക്കം ചെയ്യപ്പെടുന്നതായിരിക്കും.