Wednesday 18 July 2012

Sathyamargam - » ദാവീദ്‌ ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ?

Sathyamargam - » ദാവീദ്‌ ജനസംഖ്യയെടുത്തത് ആരുടെ പ്രേരണയാല്‍, ദൈവത്തിന്‍റെയോ അതോ സാത്താന്‍റെയോ?

7 comments:

  1. This comment has been removed by the author.

    ReplyDelete
  2. @സത്യദര്‍ശനം തങ്കള തന്ന ലിങ്കില്‍ പോയി തിരുവട്ടാര്‍ സാറിന്റെ കുടുംബത്തിന്റെ അഭി മുഖം കേട്ടു... നല്ല പരിശ്രമം അഭിനന്ദിക്കുന്നു. ഇങ്ങനെ തന്നെ വേണം തങ്ങള്‍ പറഞ്ഞതില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള കഠിനാദ്ധ്വാനം മനസ്സാക്ഷികുത്ത് ഒരു പരിധിവരെ കുറഞ്ഞു കിട്ടും
    മുഹമ്മദ്‌ ഈസാക്ക്‌ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോ അതും അന്വഷിച്ച് കണ്ടെത്തി

    ഇവിടെ ചേര്‍ക്കുന്ന ലിങ്കുകളില്‍ പോയി അത് കൂടി കേള്‍ക്കുക. തിര്വട്ടാര്‍ സാര്‍ ബൈബിളിനെയും യഹോവയെയും എങ്ങിനെ തള്ളിക്കളഞ്ഞു എന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടി തന്നെ കേള്‍ക്കുക
    ഒന്നാം ഭാഗം ലിങ്ക് ഇവിടെ ക്ലിക്കിയാല്‍ കിട്ടും

    രണ്ടാം ഭാഗം ലിങ്ക് ഇവിടെ ക്ലിക്ക് ചെയ്ത്താല്‍ കാണാം.

    ഈസായുടെ ലേഖനത്തിന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് അത് ശേഷം എത്തിച്ചു തരാം വായിച്ചില്ല വായിച്ച ശേഷം അത് കൂടി

    ഇവിടെ ലിങ്കിട്ടത്തില്‍ ക്ഷമിക്കുക

    ReplyDelete
  3. സഞ്ചാരീ, ഈ പറഞ്ഞ മുഹമ്മദ്‌ ഈസായുടെ ലേഖനം സ്നേഹസംവാദത്തില്‍ പ്രസിദ്ധീകരിക്കുന്നതിനു മൂന്നു ദിവസം മുന്‍പ്‌ ഞാനും വേറെ നാല് പേരും കൂടി തിരുവട്ടാര്‍ സാറിന്‍റെ വീട്ടില്‍ പോയിരുന്നു. ഞങ്ങളുടെ ഒരു ഗവേഷണത്തിന് വേണ്ടി സാറിന്‍റെ ലൈബ്രറിയില്‍ ഉള്ള ചില അപൂര്‍വ്വ പുസ്തകങ്ങളുടെ കുറച്ചു പേജുകള്‍ ഫോട്ടോസ്റ്റാറ്റ്‌ എടുക്കേണ്ടതിനാണ് പോയത്. ഞങ്ങളോടൊപ്പമുണ്ടയിരുന്നതില്‍ ഒരാള്‍ തിരുവട്ടാര്‍ സാറിന്‍റെ ആത്മാര്‍ത്ഥ സ്നേഹിതന്‍റെ മകന്‍ ഫിന്നി വര്‍ഗ്ഗീസ്‌ ആയിരുന്നു. പുസ്തകങ്ങള്‍ ഞങ്ങള്‍ക്ക്‌ തരാന്‍ അദ്ദേഹത്തിനു എന്തെങ്കിലും മടിയുണ്ടെങ്കില്‍ ഫിന്നി അങ്കിള്‍ ഉള്ളത് കൊണ്ട് അദ്ദേഹം തടസ്സം പറയില്ല എന്ന് ഞങ്ങള്‍ കരുതി. പക്ഷേ അദ്ദേഹത്തിനു ഫിന്നി വര്‍ഗ്ഗീസിനെ മനസ്സിലാക്കാന്‍ പോലും വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ഒരു കാലത്ത് അനിതരസാധാരണമായ തന്‍റെ വാഗ്ധോരണിയാലും ഓര്‍മ്മ ശക്തിയാലും കേരളക്കരയിലെ കവലകളെ ത്രസിപ്പിക്കുകയും പ്രസംഗം കൊണ്ട് ഗതാഗത തടസ്സം സൃഷ്ടിക്കുകയും ചെയ്തിരുന്ന ആ പഴയ സിംഹത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ കണ്ടു മനസ്സ് ആകെ അസ്വസ്ഥമായി. കാരണം, എന്‍റെ പിതാവും മരിക്കുന്നതിനു ഒരു വര്‍ഷത്തോളം മുന്‍പേ ഇതുപോലെ ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയതായിരുന്നു.

    മുഹമ്മദ്‌ ഈസാ യഥാര്‍ത്ഥത്തില്‍ നടത്തിയത് വഞ്ചനയായിരുന്നു. കാരണം, അതൊരു അഭിമുഖ സംഭാഷണമായിരുന്നില്ല. എന്തിനു, ഒരു ചര്‍ച്ച പോലും ആയിരുന്നില്ല. അദ്ദേഹത്തെ കാണുവാന്‍ വേണ്ടി ഇവരെല്ലാം അദ്ദേഹത്തിന്‍റെ വീട്ടില്‍ എത്തി. ക്രിസ്തീയ സ്നേഹത്തില്‍ വീട്ടുകാര്‍ അവരെ സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം അസുഖമായി വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിനു ശേഷം പലരും അദ്ദേഹത്തെ കാണാന്‍ വരുന്നുണ്ട്, ക്രൈസ്തവരും അക്രൈസ്തവരുമായ പലരും. അവരില്‍ ചിലര്‍ അദ്ദേഹത്തോടൊപ്പം കുറെ സമയം ചിലവഴിക്കുകയും പഴയ കാല സംഭവങ്ങള്‍ അദ്ദേഹത്തെ ഓര്‍മ്മിപ്പിക്കുകയും ചെയ്യാറുണ്ട്. മുഹമ്മദ്‌ ഈസയോടൊപ്പം ചെന്നിരുന്ന ചിലര്‍ അതിനു മുന്‍പ്‌ അദ്ദേഹം ആരോഗ്യത്തോടെ ഇരുന്ന സമയത്ത് ആ വീട്ടില്‍ ചെന്ന് അദ്ദേഹത്തെ കണ്ടിട്ടുള്ളവരാണ്. അന്ന് അദ്ദേഹവുമായി അവര്‍ ക്രൈസ്തവ-ഇസ്ലാം വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിട്ടുണ്ട്.

    മുഹമ്മദ്‌ ഈസയും കൂട്ടരും അദ്ദേഹത്തോട് സംസാരിക്കുന്നത് അദ്ദേഹം അറിയാതെ അവര്‍ റെക്കോര്‍ഡ്‌ ചെയ്യുന്നുണ്ടായിരുന്നു. ചിതറിയ ഓര്‍മ്മകളില്‍ നിന്ന് വന്ന വാക്കുകളെയാണ് ഇവര്‍ വളച്ചൊടിച്ചു പ്രസിദ്ധപ്പെടുത്തിയത്. 'യഹോവ തെറ്റ് ചെയ്തിട്ടുണ്ടോ?' എന്ന് മുഹമ്മദ്‌ ഈസാ ചോദിച്ചപ്പോള്‍ സാര്‍ പറഞ്ഞത് 'ശരിയാണ്, യഹോവ തെറ്റ് ചെയ്തിട്ടുണ്ട്, മുഹമ്മദിനെ സൃഷ്ടിച്ചു എന്ന തെറ്റ്' എന്ന് സാര്‍ മറുപടി പറയുകയും ചെയ്തു. ഇതില്‍ നിന്ന് ആദ്യഭാഗം മാത്രം എടുത്താണ് തിരുവട്ടാര്‍ യഹോവയെ തള്ളിപ്പറഞ്ഞു എന്ന് മുഹമ്മദ്‌ ഈസാ പ്രഖ്യാപിച്ചത്.

    അദ്ദേഹം ആരോഗ്യത്തോടെ ഇരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ അടുക്കല്‍ ചെന്ന് മണിക്കൂറുകളോളം ചര്‍ച്ച നടത്തിയവര്‍ മുഹമ്മദ്‌ ഈസയോടൊപ്പം ഉണ്ടായിരുന്നു. എന്തേ അന്നത്തെ ചര്‍ച്ചകള്‍ ഒന്നും അവര്‍ പരസ്യപ്പെടുത്തുന്നില്ല? ഓര്‍മ്മയ്ക്ക്‌ തകരാര്‍ സംഭവിച്ചതിനു ശേഷം മാത്രം അദ്ദേഹത്തിന്‍റെ അടുക്കല്‍ സൌഹൃദ സംഭാഷണം എന്ന വ്യാജേന ചെന്ന് ഓര്‍മ്മത്തെറ്റില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹമോ കുടുംബക്കാരോ അറിയാതെ റെക്കോര്‍ഡ്‌ ചെയ്തു പ്രസിദ്ധീകരിച്ചാല്‍ മാത്രമേ തങ്ങളുടെ ലക്‌ഷ്യം നിറവേറുകയുള്ളൂ എന്ന് ആ വഞ്ചകന്‍മാര്‍ക്കറിയാം.

    എന്തായാലും മുഹമ്മദ്‌ ഈസയും കൂട്ടരും മുസ്ലീം സമുദായത്തിന് വളരെ വലിയ കാര്യമാണ് ചെയ്തിരിക്കുന്നത്. പല ഇസ്ലാമിക പണ്ഡിതന്‍മാരുമായി ക്രൈസ്തവ - ഇസ്ലാം വിഷയങ്ങളില്‍ സംവാദം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഞങ്ങള്‍ . വേദിയില്‍ വെച്ച് ഞങ്ങള്‍ പരസ്പരം എതിര്‍ക്കുമെങ്കിലും വ്യക്തിപരമായി ആരുമായും ഞങ്ങള്‍ക്ക്‌ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നുമാത്രമല്ല, പലരുമായും നല്ല സൌഹൃദവും ഉണ്ടായിരുന്നു. പക്ഷേ, മുഹമ്മദ്‌ ഈസായുടെ ഈ കുടില പ്രവൃത്തിക്ക് ശേഷം ഞങ്ങള്‍ എടുത്തിരിക്കുന്ന ഒരു തീരുമാനം ഉണ്ട്, ഒരു മുസ്ലീമിനെയും ഇനി ഞങ്ങളുടെ വീട്ടില്‍ കയറ്റില്ല എന്നതാണ് ആ തീരുമാനം. സ്പൈ കാമറയുമായി വരുന്നവരെ എന്ത് വിശ്വസിച്ചാണ് വീട്ടില്‍ കയറ്റണ്ടത്?

    ഈ സംഭവങ്ങളിലൂടെ മുഹമ്മദ്‌ ഈസയും കൂട്ടരും മുസ്ലീം സമുദായത്തിന് ചെയ്തു കൊടുത്ത ഏക നന്മയാണ് ഞങ്ങളുടെ ഈ തീരുമാനം. അതല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം ഈ വെളിപ്പെടുത്തലിലൂടെ മുസ്ലീങ്ങള്‍ക്ക് കിട്ടി എന്നെനിക്ക് തോന്നുന്നില്ല. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടം ഉണ്ടായിട്ടുണ്ട്, ഒരു മുസ്ലീമിനേയും വിശ്വസിക്കാന്‍ കൊള്ളില്ല എന്ന പാഠം അനുഭവത്തിലൂടെ പഠിക്കാന്‍ ഇത് സഹായിച്ചല്ലോ. മുഹമ്മദ്‌ ഈസായുടെ ലേഖനം ഇറങ്ങിയതിനു ശേഷം ഇത് സംബന്ധമായി നല്ല ഒരു ലേഖനം ശ്രീ. അനില്‍ കുമാര്‍ വി. അയ്യപ്പന്‍ എഴുതിയിട്ടുണ്ട്, http://www.sathyamargam.org/?p=505 ഈ ലിങ്കില്‍ പോയാല്‍ അത് കാണാം.

    ReplyDelete
    Replies
    1. @sathyadarsanam

      ആ ഇന്റർവ്യൂവിന്റെ റിക്കോർഡിങ്ങ് കണ്ടാൽ ആർക്കും മനസ്സിലാകും അത് തിരുവട്ടാറിന്റെയും കുടുംബത്തിന്റെയും അറിവോടെ തന്നെയാണ് റികോർഡ് ചെയ്തതെന്ന്. മകൻ ക്രിസ്സ് റിക്കോർഡ് ചെയ്യുന്നുണ്ടോ എന്ന് ചൊതിക്കുന്നത് വരെ ആ റിക്കോർഡിങ്ങിൽ ഉണ്ട്. അതുപോലെ അവസാനം തിരുവട്ടാർ ഒരു ചോദ്യത്തിന് മറുപടി പറയുന്നുണ്ട്..

      *** ഒന്ന് പുന: പരിശോധിച്ചിട്ട് പിന്നെ പറയാം.. നിങ്ങൾ ഉടനെ റിപ്പോർട്ട് ചെയ്യാൻ പോവുകയല്ലേ.. അതുകൊണ്ട് പിന്നെ പറയാം.. ***
      അപ്പോൾ അവർക്ക് എല്ലാവർക്കും വ്യക്തമായി തന്നെ അറിയാം ആ സംഭാഷണം റിക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു എന്നത്. അത് റിപ്പോർട്ട് ചെയ്യപ്പെടും എന്നതും.

      യഹോവയും യേശുവും ഒന്നാണെന്ന അഭിപ്രായം തനിക്കില്ല എന്ന് തിരുവട്ടാർ വളരെ വ്യക്തമായി തന്നെ ആവർത്തിക്കുന്നുണ്ട്. അതൊന്നും ഒരു മറവിക്കാരന്റെ ലക്ഷണമല്ല, അടുത്തിരുന്ന വീട്ടുകാർ വരെ അത് തിരുത്തുകയും ചെയ്തിട്ടില്ല.

      ഉള്ളിലുള്ള സത്യം വെളിപ്പെടുത്തിയാൽ പിന്നെ മറവി ആരോപിച്ച് രക്ഷപ്പെടാൻ വളരെ എളുപ്പമാണല്ലോ.. ആ പരിപാടി മുഴുവൻ കണ്ട ആരും ഒരു മറവിക്കാരന്റെ സംസാരമല്ല എന്ന് വ്യക്തമായി തന്നെ മനസ്സിലാക്കാം.

      അന്വേഷണത്തിൽ നിന്ന് മണിക്കൂറുകൾ നീണ്ട സംഭാഷണത്തിന്റെ കുറച്ച് ഭാഗം മാത്രമാണ് റിലീസ് ചെയതത് എന്നാണ് മനസ്സിലായത്. വേണമെങ്കിൽ മുഴുവനും തന്നെ നൽകാനും അവർ തയ്യാറാണ്. ഇനി മുഹമ്മദ് ഈസ കളവ് പറഞ്ഞ് വഞ്ചിച്ചതാണെങ്കിൽ എന്ത്കൊണ്ട് നടപടി എടുത്തുകൂടാ ? ബാക്കിയുള്ള തെളിവുകൾ കൂടെ പുറത്തു വരട്ടെ..

      Delete
  4. http://www.snehasamvadam.com/unicode/


    തിരുവട്ടാറിസം ക്രൈസ്തവവിരുദ്ധം
    ഈസ പെരുമ്പാവൂര്‍

    ReplyDelete
  5. ഈ സൈറ്റിലെ ലിങ്കുകള്‍ പല രാജ്യങ്ങളിലും ബ്ലോക്കായതിനാല്‍ അത്തരം പോസ്റ്റുകള്‍ ഇവിടേക്ക് ഒന്ന് കോപ്പി-പേസ്റ്റ് ചെയ്താല്‍ നന്നായിരുന്നു

    ReplyDelete
  6. sathaymargam.org പല രാജ്യങ്ങളിലും ബ്ലോക്കായതിനാല്‍ അതിലെ പോസ്റ്റുകള്‍ ഇവിടെ കൂടി പബ്ലിഷ് ചെയ്താല്‍ നന്നായിരുന്നു. ഒപ്പം ഇമെയില്‍ വഴി കൂടി പോസ്റ്റുകള്‍ അവൈലബില്‍ ആക്കിയാല്‍ ഉത്തമം

    ReplyDelete

വസ്തുതകളെ വിലയിരുത്തി വിധി പറയുവാന്‍ കഴിവുള്ളവര്‍ മാത്രം ഇവിടെ പ്രതികരിക്കുക. വികാരത്തിന്‍റെ പുറത്തല്ല, വിവേകത്തോടു കൂടി മാത്രം ഞങ്ങളെ എതിര്‍ക്കുക. ഇവിടെ എഴുതിയിരിക്കുന്നതില്‍ വസ്തുതാപരമായ പിശകുകളുണ്ടെങ്കില്‍ ദയവായി ഞങ്ങളെ അറിയിക്കുക. അത് നീക്കം ചെയ്യപ്പെടുന്നതായിരിക്കും.